കേരളത്തില്‍ ആണ്‍ വേശ്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ; ഞെട്ടിപ്പിക്കുന്ന സര്‍വേ ഫലം പുറത്ത്

കേരളത്തില്‍ ആണ്‍ വേശ്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന എന്ന് സര്‍വേ റിപ്പോര്‍ട്ട്. കേരളത്തില്‍ ലൈംഗിക തൊഴില്‍ ചെയ്യുന്ന 15,802 സ്ത്രീകള്‍ ഉണ്ട് എന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുള്ളത്. യഥാര്‍ത്ഥ എണ്ണം ചിലപ്പോള്‍ ഇതിലും ഏറെ കുടുതലായിരിക്കാനും മതി. ലൈംഗിക തൊഴില്‍ ചെയ്യുന്ന പുരുഷന്‍മാരുടെ എണ്ണം 11,707 ആണെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വവര്‍ഗ്ഗ ലൈംഗികതയ്ക്കാണ് പുരുഷ ലൈംഗിക തൊഴിലാളികളെ കൂടതലായും ഉപയോഗിക്കുന്നത്. കേരളത്തിന് പുറത്തുള്ള വന്‍ നഗരങ്ങളില്‍ പുരുഷ ലൈംഗിക തൊഴിലാളികള്‍ ഏറെയുണ്ട്. എന്നാല്‍ അവിടങ്ങളില്‍ സ്വവര്‍ഗ്ഗ ലൈംഗികതയ്ക്കല്ല ഇവര്‍ അധികവും ഉപയോഗിക്കപ്പെടുന്നത്.

ഇത് കൂടാതെ ട്രാന്‍സ് ജെന്‍ഡറുകളും കേരളത്തില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്. ഏറ്റവും കൂടുതല്‍ സ്ത്രീ ലൈംഗിക തൊഴിലാളികള്‍ ഉള്ള ജില്ല തിരുവനന്തപുരം ആണ്. ഇവിടെ 2155 സ്ത്രീകള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട് എന്നാണ് സര്‍വ്വേ കണ്ടെത്തിയിട്ടുള്ളത്. 1056 പുരുഷന്‍മാരും തലസ്ഥാനത്ത് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്. ഏറ്റവും അധികം പുരുഷ ലൈംഗിക തൊഴിലാളികള്‍ ഉള്ള ജില്ല മലപ്പുറം ആണ്, ഇവിടെ 1,509 പുരുഷ ലൈംഗിക തൊഴിലാളികള്‍ ഉണ്ട്. സ്ത്രീ ലൈംഗിക തൊഴിലാളികളുടെ എണ്ണം വെറും 741 ആണ്. ഇടുക്കിയിലും വയനാട്ടിലും പുരുഷ ലൈംഗിക തൊഴിലാളികളുടെ കണക്കുകള്‍ ലഭ്യമല്ല. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം തൃശൂര്‍ ജില്ലകളാണ് ലൈംഗിക തൊഴിലാളികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

കാലം മാറിയപ്പോള്‍ ലൈംഗിക തൊഴിലിന്റെ രീതികളും മാറിയിരിക്കുന്നു എന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അറുപത് എന്‍ജിഒകള്‍ ചേര്‍ന്നാണ് സര്‍വ്വേ നടത്തിയത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നതിനെ കുറിച്ച് നേരത്തേ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കേരളത്തില്‍ ഇപ്പോള്‍ അത്തരത്തില്‍ മാത്രമാണ് പ്രധാനമായും ലൈംഗിക തൊഴിലാളികള്‍ തൊഴില്‍ കണ്ടെത്തുന്നത് എന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും വാട്സ് ആപ്പ് വഴിയും ആണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഇതിലും ഇടനിലക്കാര്‍ സജീവമാണ് എന്നത് വേറെ കാര്യം. സ്ഥലവും പ്രതിഫലവും എല്ലാം ഓണ്‍ലൈനില്‍ തന്നെ പറഞ്ഞുറപ്പിക്കും. അതിന് ശേഷം ആയിരിക്കും ഇടപാട്. കുറച്ച് കൂടി രഹസ്യാത്മകത ഉണ്ട് എന്ന പ്രത്യേകതയും ഇതിലുണ്ട്.

വലിയ ഹോട്ടലുകളും ഫ്ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ചാണ് മിക്ക ഇടപാടുകളും നടക്കുന്നത്. പോലീസിനെ ഭയക്കേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുപോലെ തന്നെ കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികളിലുള്ള റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും ലൈംഗിക തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലപ്പോഴും നാട്ടില്‍ ആരും അറിയാതെ തന്നെ ഈ തൊഴിലില്‍ ഏര്‍പ്പെടാം എന്ന സ്ഥിതിയും വന്നിട്ടുണ്ട്. ഗ്രാമങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ലൈംഗിക തൊഴിലില്‍ എത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഡംബര ജീവിതത്തിന് വേണ്ടി താത്കാലികമായി ലൈംഗിക തൊഴില്‍ സ്വീകരിക്കുന്നവരും കുറവല്ല.

ലൈംഗിക തൊഴിലാളികളിലെ എയ്ഡ് രോഗികളെ കണ്ടെത്തുക എന്നതായിരുന്നു സര്‍വ്വേയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ട് എന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. സ്ത്രീ ലൈംഗിക തൊഴിലാളികളില്‍ വെറും രണ്ട് പേര്‍ക്ക് മാത്രമാണ് എച്ച്ഐവി ബാധയുള്ളതായി കണ്ടെത്തിയത്. പുരുഷ ലൈംഗിക തൊഴിലാളികള്‍ 10 പേര്‍ക്ക് എയ്ഡ്സ് രോഗം ബാധിച്ചിട്ടുണ്ട്. എച്ച്ഐവി ബാധയുടെ തോത് കുറഞ്ഞുവരികയാണ് എന്ന് തന്നെയാണ് കണ്ടെത്തല്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സന്നദ്ധ സംഘടനകളും നടത്തിപ്പോരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഫലം തന്നെയായി ഇതിനെ വിലയിരുത്താവുന്നതാണ്.