പ്ലീസ് ഇന്ത്യ പ്രവാസി ലീഗല്‍ എയ്ഡ്സ് സെല്ലീന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും പരാതി പരിഹാര അദാലത്തും

റിയാദ്: പ്ലീസ് ഇന്ത്യ പ്രവാസി ലീഗല്‍ എയ്ഡ്സ് സെല്ലീന്റെ മെമ്പര്‍ഷിപ്പ് വിതരണ ക്യാമ്പയിനും പരാതി പരിഹാര അദാലത്തും ബത്ഹ പാരഗണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കുഞ്ഞുമോന്‍ പത്മ ലയം സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഷാനവാസ് രാമന്‍ഞ്ചിറ അധ്യക്ഷത വഹിച്ചു. സൗദി കോര്‍ഡിനേറ്റര്‍ റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍ ഉല്‍ഘാടനം ചെയ്തു. ലത്തീഫ് തെച്ചി മുഖ്യ പ്രഭാഷണം നടത്തി. സൈഫു എടപ്പാള്‍, മനാഫ് തൃശൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉല്‍ഘാടനം പ്ലീസ് ഇന്ത്യ വളണ്ടിയര്‍ ക്യാപ്റ്റന്‍ സൈഫു എടപ്പാള്‍ ഡോ: യൂനുസ് ദമാം മിന് നല്‍കി നിര്‍വ്വഹിച്ചു.

തുടര്‍ന്ന് നടന്ന അദാലത്തില്‍ ഇഖാമ ഹുറൂബ്, മത് ലൂബ്, ഇഖാമ കാലാവധി തീര്‍ന്നതിനാല്‍ ചികില്‍സ നിഷേധിച്ചത്, ലൈസന്‍സില്ലാതെ വണ്ടി ഓടിച്ച കാരണത്താല്‍ ജയിലില്‍ അടക്കപ്പെട്ടത് തുടങ്ങിയ 16 ഓളം പരാതികള്‍ ലഭിച്ചു.ഇതിന്‍മേലുള്ള തുടര്‍ നടപടികള്‍ക്ക് ലത്തീഫ് തെച്ചി, ഷാനവാസ് രാമന്‍ഞ്ചിറ എന്നിവരെ ചുമതലപ്പെടുത്തി.

ഷാഹിദ് വടപുറം, ഇല്യാസ് കാസര്‍ഗോഡ്, ഷാനവാസ് പുല്ലാവൂര്‍, ഹുസാം വള്ളികുന്നം, ഷറഫു മണ്ണാര്‍ക്കാട്, അബ്ദുല്‍ അസീസ് കാസര്‍ഗോഡ്, ഫവാസ് പൂകെയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സജീര്‍ വള്ളിയോത്ത് നന്ദി പറഞ്ഞു. സംഘടനയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഷാനവാസ് രാമന്‍ഞ്ചിറ(059 1932463) സജീര്‍ വള്ളിയോത്ത്( 0556475687) എന്നിവരുമായി ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ അറിയിച്ചു.