കേരളസമാജം മ്യൂണിക്കിന്റെ ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില് 14ന്

വിഷുവിന്റെ ഐശ്വര്യവും ഈസ്റ്ററിന്റെ പ്രതീക്ഷകളും നിറഞ്ഞ ഗൃഹാതുരസ്മരണകള്‍ അയവിറക്കാനായി കേരളസമാജം മ്യൂണിക് വീണ്ടും ഒത്തു കൂടുന്നു. ഏപ്രില് 14ന് Pfarrei St. Bonifatius ദേവാലയത്തില്‍ (Jagdfeldring 13. 85540 Haar) പരിപാടികള്‍ നടക്കും.

കണ്ണും മനസ്സും നിറയുന്ന വിഷുക്കണി കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം, ഈസ്റ്റര്‍ ദീപം തെളിക്കല്‍, കുട്ടികള്‍ക്കായി ചിത്രരചനാമത്സരം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷത്തിനു മാറ്റുകൂട്ടും.

12.30 നുള്ള സദ്യയോടെയാണ് പരിപാടികള്‍ തുടങ്ങുക. ചിത്രരചനാമത്സരത്തിനുള്ള കുട്ടികള്‍ 10.45 നു ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് info@keralasamajammunich.de

അതുല്‍ രാജ് (സെക്രട്ടറി)