നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരു അഡാറ് പിക്‌നിക് ഒരുക്കി
അബുദാബി: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ഒരാഗോള സൗഹൃദക്കൂട്ട് യു. എ. ഇ. ചാപ്റ്റര്‍ ‘ഓര്‍മ്മയില്‍ ചീനിമരം പെയ്യുമ്പോള്‍’എന്ന മെഗാ പ്രോഗ്രാമിന് ശേഷം’ഒരു അഡാറ് പിക്‌നിക്’ ഒരുക്കി. വിനോദ യാത്രയും കുടുംബ സംഗമവുമായ് വീണ്ടും ഒത്തുകൂടി.
യു.എ.ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്നുമായി 230 ഓളം ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ കുടുംബാംഗങ്ങള്‍ റാസ് അല്‍ ഖൈമ മലയിടുക്കില്‍ ഷൗഖ ഡാം പരിസരത്ത് ഒരുമിച്ചപ്പോള്‍ അതൊരു നവ്യാനുഭവമായി. കലാകായിക പരിപാടികള്‍ പിക്‌നികിനു പൊലിമയേകി. നാല് ടീമുകളായി തരം തിരിച്ചു നടത്തിയ മത്സരയിന പരിപാടികള്‍ക്ക് മുഹാദ്, കമറുദ്ദീന്‍, ഷാജഹാന്‍, സക്കരിയ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രോഗ്രാമില്‍ പങ്കെടുത്ത ഏല്ലാവര്‍ക്കും സമ്മാനങ്ങളും നല്‍കി. പ്രസിഡണ്ട് മുഹമ്മദ് അക്ബര്‍, ജനറല്‍ സെക്രട്ടറി അബുബക്കര്‍, ട്രഷറര്‍ അഭിരാജ്, പിക്‌നിക് പ്രോഗ്രാം കണ്‍വീനര്‍ സുനില്‍ കോച്ചന്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.