കാവേരി വിഷയം നടന്‍ വിജയ്‌യെ കുടുക്കാന്‍ വ്യാജവീഡിയോ പുറത്തിറക്കി ; പിന്നില്‍ ഗൂഢാലോചന
കാവേരി നദീജല വിഷയത്തില്‍ തമിഴ് നാട്ടില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്ന സമയം അതിനെ മുതലെടുത്ത് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ വ്യക്തിഹത്യ ചെയ്യാന്‍ ചിലര്‍ രംഗത്ത്. തമിഴ് താരം വിജയ്‌യെയാണ് ചിലര്‍ കുടുക്കുവാന്‍ നോക്കിയത്. തമിഴ് നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉപവാസം സംഘടിപ്പിച്ചിരുന്നു. രജനികാന്ത്, കമല്‍ ഹാസന്‍, സൂര്യ, വിജയ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഇതിനിടയില്‍ തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ ‘തമിഴ് തായ് വാഴ്ത്തു’ പാടിയപ്പോള്‍ വിജയ് എഴുന്നേറ്റു നിന്നില്ലെന്നാണ് വിവാദം. മറ്റുള്ള താരങ്ങളെല്ലാം എഴുന്നേറ്റു നിന്നപ്പോള്‍ വിജയ് എഴുന്നേല്‍ക്കാന്‍ കൂട്ടാക്കിയില്ല എന്നാണ് ആരോപണം. ഇതിന് ‘തെളിവാ’യി സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ ക്ലിപ്പ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിജയ് തമിഴ്‌നാടിനെ അപമാനിച്ചുവെന്ന തരത്തിലായിരുന്നു പ്രചരണം.
സംഭവം വിവാദമായതോടെ വിജയിനെ വിമര്‍ശിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങളും മറ്റും നടത്തി. എന്നാല്‍ ഈ പ്രചരണങ്ങളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി കൊണ്ട് നിര്‍മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് രംഗത്തെത്തി. ഗാനം ആലപിച്ച സമയം വിജയ് എഴുന്നേറ്റ് നിന്നിരുന്നു എന്ന് അദ്ദേഹം ട്വിറ്റ് ചെയ്യുന്നു. നാസര്‍ സാറും സംഘവുമാണ് ഗാനം ആലപിച്ചത്. ഉപവാസം ആരംഭിക്കുന്നതിന് മുന്നോടിയായി ഞങ്ങള്‍ എല്ലാര്‍ക്കുമൊപ്പം അദ്ദേഹവും എഴുന്നേറ്റ് നിന്ന് ഗാനം ആലപിച്ചു എന്നതാണ് സത്യം’- ധനഞ്ജയന്‍ ഗോവിന്ദ് ട്വീറ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് വിജയ് ആരാധകരും താരത്തിന് പിന്തുണയുമായി രംഗത്തെത്തി. യഥാര്‍ത്ഥ വീഡിയോ എഡിറ്റ് ചെയ്ത ചിലര്‍ താരത്തിനെതിരെ അത് പ്രചരിപ്പിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍.