മഴവില്‍ സംഗീത വിരുന്ന് ജൂണ്‍ 2ന് ബോണ്‍മൗത്തില്‍
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ തന്നെയാണ് ഓരോ സംഗീതാസ്വാദകരും മഴവില്ലിനായി കാത്തിരിക്കുന്നത്..
കഴിഞ്ഞ വര്‍ഷത്തെ മഴവില്‍ സംഗീത പരിപാടി കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ഒരുപോലെ ആസ്വാദകരമായിരുന്നു. അന്ന് വിശിഷ്ട അതിഥികളായെത്തിയ സര്‍ഗാത്മ ഗായകന്മാരായ ശ്രീ വില്‍സ്വരാജും, DR ഫഹദ് അതുപോലെ തന്നെ യുകെ യുടെ നാനാഭാഗത്തുനിന്നും ഉള്ള പ്രശസ്ത ഗായകരും ചേര്‍ന്ന് മഴവില്ലിന്റെ ഏഴുനിറങ്ങളിലൂടെ പകര്‍ന്നുതന്നതു ഏഴുസ്വരങ്ങളുടെ സ്വര ലയ താള വിസ്മയമായിരുന്നു.
സംഗീതത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ട് മറ്റു കലാപരിപാടികളും നൃത്ത നൃത്ത്യങ്ങളും ഒത്തുചേരുന്ന ഒരു കലാവിരുന്നാണ് എല്ലാ തവണയും പോലെ ഈ മഴവില്ലിലും ഒരുക്കിയിരിക്കുന്നത് ..സംഗീതത്തിന് മുറിവുണക്കാനും ഹൃദയങ്ങളെ ഇണക്കിച്ചേക്കാനും കഴിയുമെന്നു ശാസ്ത്രം പോലും തെളിയിച്ചിരിക്കുന്നു .
മഴവില്ലിന്റെ സാരഥികളായ , സംഗീതത്തെ ആസ്വദിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുന്ന ദമ്പതികളായ അനീഷ് ജോര്‍ജിന്റെയും ടെസ്സമോള്‍ ജോര്‍ജിന്റെയും പരിശ്രമവും ആത്മാര്‍ത്ഥതയും സംഗീതതോടുള്ള അഭിനിവേശവുമാണ് ”മഴവില്‍ സംഗീതം”.കൂടെ കരുത്തായി എന്നും നിന്നിട്ടുള്ള ഒരുപിടി സംഗീതപ്രേമികളായ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍,ഓരോരുത്തരും മഴവില്ലിന്റെ ചരിത്രത്തില്‍ സ്വര്‍ണലിപികളില്‍ എഴുതിച്ചേര്‍ക്കപെട്ടവരാണ്…
ഏവര്‍ക്കും സ്വാഗതം മഴവില്‍ സംഗീത സായാഹ്നത്തിലേക്ക്..കൂടുതല്‍ വിവരങ്ങള്‍ക്ക് അനീഷ് ജോര്‍ജ് (07915061105)