പാട്ടിനൊപ്പം നൃത്തം ചെയ്തില്ല ഗര്‍ഭിണിയായ ഗായികയെ വേദിയില്‍ വെച്ച് വെടിവെച്ചുകൊന്നു (ഷോക്കിംഗ് വീഡിയോ)
ഗര്‍ഭിണിയായ പാക് നാടോടി ഗായികയെയാണ് വെടിവെച്ച് കൊന്നത്. ദക്ഷിണ പാകിസ്താനില്‍ ഒരു വിവാഹ ചടങ്ങിനിടെ സാമിന സിന്ധുവെന്ന ഗായികയാണ് വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി സിന്ധ് പ്രവിശ്യയായ ലര്‍ക്കാനയക്കടുത്താണ് സംഭവം നടന്നത്. വെടിയേറ്റ ഉടനെ സാമിന സിന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ഗർഭിണിയായതിനാൽ അധികസമയവും ഇരുന്നുകൊണ്ടാണ് ഗായിക പാടിയത്. ഇതാണ് അക്രമിയെ ചൊടിപ്പിച്ചത്.
സംഭവത്തില്‍ കുറ്റവാളികളെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്‌റ്റേഷന്‍ ചുമതലയുള്ള ഒരു പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ഗായിക പാടിക്കൊണ്ടിരിക്കുന്ന സമയം ഇയാള്‍ പല തവണ ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗര്‍ഭിണി ആയതു കാരണം ഗായിക അതൊന്നും ശ്രദ്ധിച്ച ഭാവം കാണിച്ചില്ല. തുടര്‍ന്നാണ് അക്രമി വെടി ഉതിര്‍ത്തത്.
Samina Sindhu, a 6-month pregnant Sindhi singer, was shot dead in Larkana by Tariq Jatoi. He asked her for stand-up performance. On refusal, he threatened her. Later when she stood up, Jatoi fired bullets in her body. Now, Jatois are pressurising her husband to withdraw from case pic.twitter.com/Frey8w79lw
— Kapil Dev (@kdsindhi) April 11, 2018