ശ്രീജിത്തിന് എതിരെ മൊഴി നല്‍കാന്‍ സി പി എം സമ്മര്‍ദം ; കേസ് വഴിതെറ്റിക്കാനും പാര്‍ട്ടി രംഗത്ത്
പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ കേസ് വഴി തെറ്റിക്കാന്‍ സി പി എം പാര്‍ട്ടി രംഗത്ത് എന്ന് ആരോപണം. ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സിപിഎമ്മിന്റെ സമ്മര്‍ദമുണ്ടെന്ന് വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത് വന്നു. കേസിലെ സാക്ഷിയായ പരമേശ്വരന്റെ മകന്‍ ശരത്താണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നത്. വാസുദേവന്റെ വീട് കയറി ആക്രമിച്ചത് ശ്രീജിത്തും സംഘവമാണെന്ന തന്റെ അച്ഛന്‍ പരമേശ്വരന്‍ സാക്ഷി പറഞ്ഞത് സിപിഎം പ്രദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്താലാണെന്നാണ് ശരത് പറയുന്നത്.
വീട് ആക്രമിക്കുമ്പോള്‍ പരമേശ്വരന്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്നും ജോലിക്ക് പോയതായിരുന്നുവെന്നും ശരത് പറയുന്നു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു പരമേശ്വരന്‍. സിപിഎം ഏരിയാകമ്മിറ്റി അംഗമായ ഡെന്നിയാണ് തന്റെ അച്ഛന്റെ മൊഴിക്ക് പിന്നിലെന്നും ഇയാള്‍ വെളിപ്പെടുത്തി. കെ.ജെ. തോമസ് എന്നയാളാണ് പരമേശ്വരനെ വിളിച്ചുകൊണ്ടു പോയത്. വാസുദേവനെ വീടുകയറി ആക്രമിച്ച കേസിലാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയത് ശ്രീജിത്തും സംഘവുമാണെന്ന് മൊഴി നല്‍കിയത് വാസുദേവന്റെ അടുത്ത വീട്ടിലുള്ള പരമേശ്വരന്‍ എന്നയാളാണ്. ഇദ്ദേഹം സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു.