മോദി വാ തുറക്കണം എന്ന് രാഹുല്‍ ഗാന്ധി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാ തുറക്കണം എന്ന് കോണ്ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കത്വ, ഉന്നാവോ പീഡന സംഭവങ്ങളില്‍ മൗനം തുടരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരേയാണ് രാഹുല്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനംഅംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. രണ്ട് ചോദ്യങ്ങളാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് മുന്നില്‍വച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്തു വര്‍ധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത് എന്തുകൊണ്ടാണ് പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്ന ഭനിലപാട് ഭരണകൂടം സ്വീകരിക്കുന്നത്.
സംസാരിക്കു , ഇന്ത്യ കാത്തിരിക്കുന്നു എന്നും രാഹുല്‍ കുറിച്ചു. #SpeakUp എന്ന ഹാഷ് ടാഗിലാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. കത്വ, ഉന്നാവാ സംഭവങ്ങളില്‍ പ്രതിഷേധമറിയിച്ച് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയുടെയും നേതൃത്വത്തില്‍ ഇന്നലെ രാത്രി ദില്ലി ഇന്ത്യ ഗേറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. നിരവധി പേരാണ് പ്രതിഷേധപരിപാടിയില്‍ അണിനിരന്നത്. അതേസമയം രാജ്യം മുഴുവന്‍ വിഷയത്തില്‍ പ്രതികരിച്ചതിനു ശേഷവും കേന്ദ്രവും പ്രധാനമന്ത്രിയും വിഷയത്തില്‍ മൌനം തുടരുകയാണ്.