ദേവി വിഗ്രഹം അലങ്കരിച്ചത് നാലുകോടിയു രൂപയുടെ നോട്ടുകളും രത്നങ്ങളും കൊണ്ട്

കത്വ സംഭത്തിന്റെ പിന്നാലെ സോഷ്യല്‍ മീഡിയ മുഴുവന്‍ ദൈവങ്ങളെ തെറി വിളിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ ഒരു കുത്തൊഴുക്കായിരുന്നു. അമ്പലത്തിനു ഉള്ളില്‍ ദൈവപ്രതിഷ്ഠയുടെ പിന്നില്‍ കിടത്തിയാണ് ആസിഫ എന്ന കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. ഇതാണ് പലരുടെയും രക്തം തിളയ്പ്പിക്കാന്‍ കാരണമായത്. എന്നാല്‍ എന്തൊക്കെ നടന്നാലും ദൈവവിശ്വാസികള്‍ എന്നും വിശ്വാസികള്‍ തന്നെയാണ്. അതിനു ഉത്തമമായ ഉദാഹരണമാണ് ഈ വാര്‍ത്ത‍.കോയമ്പത്തൂരിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ വിഗ്രഹാലങ്കാരത്തിനു നോട്ട് കെട്ടുകള്‍ അടക്കം അഞ്ച് കോടി രൂപയുടെ അലങ്കാരമാണ് ഭക്തജനങ്ങള്‍ സമര്‍പ്പിചത്. അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകെട്ടുകള്‍ക്കൊണ്ട് പശ്ചാത്തലം. ഇരുന്നൂറ് രൂപ കെട്ടുകള്‍കൊണ്ട് വിഗ്രഹത്തിന്റെ രണ്ടിതളുകള്‍. രണ്ടായിരം രൂപ കൊണ്ട് മറ്റ് രണ്ട് ഇതളുകള്‍. ഒപ്പം സ്വര്‍ണം കൊണ്ടും, വജ്രം കൊണ്ടും അലങ്കാരം ഇങ്ങനെ പോകുന്നു അവിടത്തെ അലങ്കാരപ്പണികള്‍.

തമിഴ്‌നാട്ടില്‍ പുത്താണ്ടിനോട്(പുതുവര്‍ഷദിനം) അനുബന്ധിച്ചാണ് മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ ദേവിയെ ഇങ്ങനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാളികള്‍ വിഷുക്കണി കാണുന്നത് പോലെ തമിഴ്‌നാട്ടിലും ഈ ദിനത്തില്‍ വിശ്വാസികള്‍ കണിയൊരുക്കാറുണ്ട്. പുതിയ ദിനം കണികണ്ട് തുടങ്ങുന്നത് എല്ലാ കാര്യത്തിനും നല്ലതാണ് എന്നാണ് വിശ്വാസം. അതിനാണ് കോടികള്‍ കൊണ്ടു ദേവിക്ക് അലങ്കാരം ചാര്‍ത്തുന്നത്.