മുംബൈക്ക് എതിരെ ഡല്‍ഹിക്ക് അനായാസ വിജയം

മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് അനായാസ വിജയം. ദക്ഷിണാഫ്രിക്കന്‍ താരം ജേസണ്‍ റോയിയുടെ മികവിലാണ് ഡല്‍ഹി വിജയം കൈപ്പിടിയില്‍ ഒതുക്കിയത്. അവസാന പന്തില്‍ വിജയറണ്‍ കണ്ടെത്തിയ ഡല്‍ഹി ഏഴു വിക്കറ്റിനാണ് മുംബൈയെ തോല്‍പ്പിച്ചത്. 53 പന്തില്‍ 91 റണ്‍സുമായി ജേസണ്‍ പുറത്താകാതെ നിന്നു. 5 പന്തില്‍ 47 റണ്‍സുമായി ഋഷഭ് പന്ത് മികച്ച പിന്തുണ നല്‍കി. നേരത്തെ ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവിന്റെയും എവിന്‍ ലൂയിസിന്റെയും മികവില്‍ മുംബൈ 194 റണ്‍സാണ് അടിച്ചെടുത്തത്.

ഇരുവരും ആദ്യ വിക്കറ്റില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. യാദവ് 32 പന്തില്‍ 53 റണ്‍സടിച്ചപ്പോള്‍ ലൂയിസ് 28 പന്തില്‍ 48 റണ്‍സ് നേടി. പിന്നീട് ക്രീസിലെത്തിയ ഇഷാന്‍ കിഷനും മുംബൈയുടെ ഇന്നിങ്സില്‍ നിര്‍ണായകമായി. 23 പന്തില്‍ 44 റണ്‍സാണ് ഇഷാന്റെ സംഭാവന. എന്നാല്‍ പിന്നീട് വന്ന ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. 15 ഓവറായപ്പോഴേക്കും 166 റണ്‍സുണ്ടായിരുന്ന മുംബൈയെ അവസാന അഞ്ച് ഓവറുകളില്‍ ഡല്‍ഹി ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു.