പ്രവീണ്‍ തെഗാഡിയ വി എച്ച് പിയില്‍ നിന്നും രാജിവെച്ചു

ന്യൂഡല്‍ഹി : വി എച്ച് പിയുടെ സമുന്നത നേതാവും പാര്‍ട്ടിയുടെ മുന്‍ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റുമായ പ്രവീണ്‍ തൊഗാഡിയ സംഘടനയില്‍ നിന്ന് രാജിവെച്ചു. ഹിന്ദുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങുമെന്നും ഇനി വിഎച്ച്പിയുമായി സഹകരിക്കില്ലെന്നും തൊഗാഡിയ വ്യക്തമാക്കി. നേരത്തെ വി.എച്ച്.പി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷം പരാജയപ്പെട്ടിരുന്നു.

ഇതോടെയാണ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം തൊഗാഡിയക്ക് നഷ്ടമായി. ഇതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം വന്നത്. വി.എസ് കോക്ജെയാണ് പുതിയ അധ്യക്ഷന്‍. പ്രവീണ്‍ തൊഗാഡിയ സംഘപരിവാറിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കാന്‍ തുടങ്ങിയതോടെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം വിഎച്ച്പി നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്. 2003ലാണ് ഇദ്ദേഹം വിഎച്ച്പിയുടെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.