ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാപില്‍ തീ പിടുത്തം ; അട്ടിമറി എന്ന് ആരോപണം
ഡല്‍ഹിയിലെ സരിതാ വിഹാറിലുള്ള അഭയാര്‍ത്ഥി ക്യാമ്പ് ആണ് തീപിടുത്തത്തില്‍ കത്തിയമര്‍ന്നത്. 230 അഭയാര്‍ഥികളാണ് ദില്ലിയിലെ സരിതാ വിഹാറില്‍ കഴിയുന്നത്. രാവിലെ കത്തിപ്പടര്‍ന്ന അഗ്‌നി മൂന്നുമണിക്കൂറുകള്‍കൊണ്ട് നിയന്ത്രണ വിധേയമാക്കിയതായി ദില്ലി ഫയര്‍ സര്‍വീസ് മാധ്യമങ്ങളോട് പറഞ്ഞു. 11 ഫയര്‍എഞ്ചിനുകള്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കുവാന്‍ കഴിഞ്ഞത്. തീ പിടുത്തത്തില്‍ ആളപായം ഉണ്ടായില്ല എങ്കിലും റോഹിങ്ക്യകളുടെ നിര്‍ണായക രേഖകളെല്ലാം നഷ്ടമായി. പലര്‍ക്കും സാരമായി പരിക്കേറ്റു. ഭാഗ്യം കൊണ്ടുമാത്രമാണ് കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. സുപ്രീംകോടതി റോഹിങ്ക്യകളുടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇവിടെ പ്രത്യേക ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്ക് വരാനിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്.
ഇപ്പോള്‍ റോഹിങ്ക്യകളുടെ കൈവശം ഒരു രേഖയും ബാക്കിയില്ല. ഇവര്‍ എവിടെ നിന്നുള്ളവരാണെന്ന തെളിയിക്കാന്‍ സാധിക്കാതെ വരുന്നത് സുപ്രീംകോടതിയിലെ കേസിനെ ബാധിച്ചേക്കും. അഗ്‌നിബാധയുണ്ടായത് എങ്ങനെയെന്ന് കണ്ടെത്തിയിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. എങ്ങനെയാണ് തീ ആദ്യം പടര്‍ന്നത് എന്നതിനേക്കുറിച്ച് അഭയാര്‍ഥികള്‍ക്കും ധാരണയില്ല. തീപിടുത്തത്തില്‍ മൂന്ന് ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചത് തീ പടരാന്‍ കാരണമായി. പുലര്‍ചെ മൂന്ന് മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്. രക്ഷപ്പെടാനുള്ള ശ്രമങ്ങളായിരുന്നു. പലര്‍ക്കും പരിക്കേറ്റു. ചിലര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഒരു രേഖകളും എടുക്കാന്‍ സാധിച്ചില്ല. എല്ലാ രേഖകളും നശിച്ചു. കോടതിയില്‍ നിര്‍ണായകമായ തെളിവുകളും നശിച്ചുവെന്നാണ് അഭയാര്‍ഥികള്‍ പറയുന്നത്. എന്താണ് തീപിടിക്കാന്‍ കാരണമെന്ന് വ്യക്തമല്ല. തീ ക്യാംപ് മൊത്തം പടര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ രാജ്യത്ത് നിന്നും പുറത്താക്കാന്‍ സര്‍ക്കാര്‍ ഏറെനാളായി ശ്രമിച്ചു വരികയാണ്.