കാപാലികന്മാരുടെ നാടായി ഇന്ത്യ ; സൂറത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തില്‍ 86 മുറിവുകള്‍

സൂറത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ 86 മുറിവുകള്‍. ദിവസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത് എന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ ദിവസങ്ങളോളം തടങ്കലില്‍വച്ച് മര്‍ദ്ദനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയതായി മൃതദേഹ പരിശോധനയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ കണ്ട മുറിവുകളുടെ സ്വഭാവം വെച്ച് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മുറിവുകളില്‍ ചിലതിന് ഒരാഴ്ചയോളം പഴക്കമുണ്ട്. അതേസമയം പെണ്‍കുട്ടി ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ വിവരങ്ങള്‍ തേടാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മാത്രമല്ല പെണ്‍കുട്ടിയെപ്പറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ കണ്ട മുറിവുകളുടെ സ്വഭാവം വെച്ച് പെണ്‍കുട്ടി തുടര്‍ച്ചായി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.