നവോദയ ജയപ്രകാശിന് യാത്രയയപ്പ് നല്‍കി

¤

നാട്ടിലേക്കു മടങ്ങുന്ന നവോദയ റിയാദ് ബത്ത യൂണിറ്റ് പ്രവര്‍ത്തകനും കൊട്ടാരക്കര നെടുമണ്‍കാവ് സ്വദേശിയുമായ ജയപ്രകാശിന് നവോദയ യാത്രയയപ്പ് നല്‍കി. ജോലിക്കിടെ താഴെ വീണ് കാലിനും ഇടുപ്പെല്ലിനും പരിക്കേറ്റതിനെ കിംഗ് ഖാലിദ് ആശുപത്രിയില്‍ കുറച്ചുകാലം ചികിത്സയിലായിരുന്നു. വീല്‍ചെയറിലാണ് നാട്ടിലേക്ക് പോകുന്നത്. സഹ്റാന്‍ കോണ്ട്രാക്റ്റിംഗ് കമ്പനിയില്‍ സ്റ്റീല്‍ മെറ്റല്‍ ടെക്നിഷ്യന്‍ ആയിരുന്നു.

24 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് ജയപ്രകാശ് ഭാര്യ തങ്കമണിയോടൊപ്പം നാട്ടിലേക്കു മടങ്ങുന്നത്. നവോദയയുടെ സംഘടനാ രംഗത്തും ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു. മകന്‍ പ്രിജേഷും മകള്‍ പ്രിജിമോള്‍ കുടുംബസമേതവും സൗദിയിലുണ്ട്.

നവോദയ ബത്ത യുണിറ്റ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സുരേഷ് സോമന്‍ ജയപ്രകാശിന്റെ താമസസ്ഥലത്തുവെച്ച് കൈമാറി. നവോദയ ഭാരവാഹികളായ ബാലകൃഷ്ണന്‍, അന്‍വാസ്, ശ്രീരാജ്, കലാം, കുമ്മിള്‍ സുധീര്‍, പ്രിജേഷ് എന്നിവര്‍ പങ്കെടുത്തു.