തണല്‍ പെരുമ്പുഴ വിഷുക്കോടിയും, പൊതിച്ചോറും വിതരണം ചെയ്തു
കൊല്ലം: തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴയുടെ നേതൃത്വത്തില്‍ വിഷു ദിനമായ ഇന്ന് പെരുമ്പുഴ, കുണ്ടറ പരിസരത്ത് തെരുവില്‍ ഉള്ളവര്‍ക്കും, നിര്ധനര്‍ക്കും കൂടാതെ കുണ്ടറ താലൂക്ക് ആശുപത്രിയിലും വിഷുക്കോടിയും, പൊതിച്ചോറും വിതരണം ചെയ്തു. തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ധനേഷ്, സെക്രെട്ടറി ഷിബു കുമാര്‍, ട്രെഷറര്‍ വിജിത്ത്, മറ്റു എക്‌സിക്യിട്ടിവ് അംഗങ്ങള്‍ ആയ ശരത്, സിബിന്‍, വിപിന്‍, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.