വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ.എ.വി. അനൂപിന് വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സ് എക്‌സിക്യിട്ടിവ് കൌണ്‍സില്‍ അംഗങ്ങള്‍ സ്വീകരണം നല്‍കി
ബികെ എസ് ബിസിനസ് ഐക്കണ്‍ അവാര്‍ഡ് സ്വീകരിയ്ക്കാന്‍ വേണ്ടി ബഹ്രൈനില്‍ എത്തിയ വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ.എ.വി. അനൂപിന് വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സ് എക്‌സിക്യിട്ടിവ് കൌണ്‍സില്‍ അംഗങ്ങള്‍ സ്വീകരണം നല്‍കി. ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ശ്രീ. എഫ്. എം ഫൈസല്‍ സ്വാഗതം പറഞ്ഞ യോഗം ചെയര്‍മാന്‍ ശ്രീ. കെ ജി ദേവരാജ് നിയന്ത്രിച്ചു.
ബഹ്റൈന്‍ പ്രൊവിന്‍സ് വനിതാ വിഭാഗം പ്രസിഡണ്ട് റ്റിറ്റി വില്‍സന്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ.എ.വി. അനൂപിനെ ബൊക്കെ നല്‍കി സ്വീകരിച്ചു. ബഹ്റൈന്‍ പ്രൊവിന്‍സ് വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി മൃദുല ബാലചന്ദ്രന്‍, സതീഷ് മുതലയില്‍, സോമന്‍ ബേബി, ബോബന്‍ ഇടിക്കുള, പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും സെക്രട്ടറി ജേൃാതിഷ് പണിക്കര്‍ നന്ദി പറയുകയും ചെയ്തു.
പുതിയതായി തിരഞ്ഞെടുത്ത വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്റെ പുതിയ നേതൃത്വത്തിന് എല്ലാ വിധ ആശംസകളും അറിയിക്കുകയും ആഗസ്റ്റ് മാസം ന്യൂ ജേഴ്‌സിയില്‍ വച്ചു നടക്കുന്ന വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബയെന്നിയല്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിനെ പറ്റിയും വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന കാര്യങ്ങളെ പറ്റിയും വിശദീകരിയ്ക്കുകയുംചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സിലിന് വേറൊരു രൂപമില്ലെന്നും തനിക്കു നല്‍കിയ സ്വീകരണത്തിനു നന്ദി അറിയിക്കുന്നതായും തന്റെ മറുപടി പ്രസംഗത്തില്‍ ഡോ. എ. വി. അനൂപ് അറിയിച്ചു.