സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് എതിരെ നടി പാര്‍വ്വതി

കത്വയില്‍ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാന്‍ സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പല ഇടങ്ങളിലും അക്രമാസക്തമായിരുന്നു. മലപ്പുറത്ത് പല ഇടങ്ങളിലും ഇതിനെ തുടര്‍ന്ന് നിരോധനാജ്ഞ പുറപ്പെടുവിചിരിക്കുകയാണ് ഇപ്പോള്‍. പല ഇടങ്ങളിലും കലാപസമാനമായ സ്ഥിതിയാണ് ഇപ്പോഴും. ഇതിനിടയില്‍ ക്വത സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ നടി പാര്‍വതി രംഗത്ത് വന്നു.

ഹര്‍ത്താലിന്റെ പേരില്‍ പെരുവഴിയില്‍ തെമ്മാടിത്തരം കാണിക്കുകയാണെന്ന് പാര്‍വതി ട്വീറ്റ് ചെയ്തു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പോകുന്ന വഴി തടയുകയും ആളുകളെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുകയാണെന്ന് പാര്‍വതി പോസ്റ്റില്‍ ആരോപിക്കുന്നു. ഇന്നലെ സോഷ്യല്‍ മീഡിയയിലെ ഒരു പറ്റം ചെറുപ്പക്കാരാണ് ഹര്‍ത്താല്‍ നടത്തണമെന്ന് ആഹ്വാനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വഴി തടയുകയും അക്രമം നടത്തുകയും ചെയ്യുകയാണ് ഒരു വിഭാഗം ചെറുപ്പക്കാര്‍.