കൊള്ളയടിച്ച കാശ് മുഴുവന്‍ കാറ്റുകൊണ്ടു പോയി ; കള്ളന്മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി (വീഡിയോ)

കഷ്ടപ്പെട്ട് കൊള്ളയടിച്ച കാശ് മുഴുവന്‍ കാറ്റ് കൊണ്ടു പോകുന്നത് നിസ്സഹായരായി നോക്കി നില്‍ക്കുന്ന രണ്ടു കള്ളന്മാരുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. യു.കെ പോലീസ് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലാണ് രണ്ട് മോഷ്ടാക്കളെ കാറ്റ് പരാജയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലുള്ള ഡ്രോയ്‌സ്‌ഡെനിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ഒരു ട്രാവല്‍ ഏജന്‍സിയില്‍ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കള്ളന്മാര്‍ തുടര്‍ന്ന് സ്ഥലത്തുനിന്ന് കടന്നുകളയുന്നതിനിടെയാണ് കാറ്റ് തടസവുമായി എത്തിയത്.

മോഷ്ടാക്കളിലൊരാളുടെ പോക്കറ്റില്‍ കുത്തിനിറച്ച പണമത്രയും കാറ്റ് പറത്തിക്കൊണ്ടുപോയി. കൈവിരലുകള്‍ക്കിടയില്‍ കൂടി കൊള്ളയടിച്ച നോട്ടുകള്‍ പറന്നുപോകുന്നത് തടയാന്‍ ശ്രമിക്കവേ കൈയിലുണ്ടായിരുന്ന അവശേഷിച്ച പണവും കാറ്റ് കവര്‍ന്നു. കഴിഞ്ഞമാസമാണ് ട്രാവല്‍ ഏജന്‍സിയില്‍ കൊള്ള നടന്നത്. മോഷ്ട്ടക്കളെ കണ്ടു പിടിക്കാന്‍ അതിന്റെ ദൃശ്യങ്ങള്‍ പോലീസ് ഇപ്പോഴാണ് പുറത്തു വിട്ടത് എന്ന് മാത്രം.