രാജ്യത്ത് വീണ്ടും ശക്തമായ നോട്ടുക്ഷാമം ; പല ഇടങ്ങളിലും എ ടി എമ്മുകള്‍ കാലി
രാജ്യത്ത് വീണ്ടും ശക്തമായ നോട്ട്ക്ഷാമം. പല സംസ്ഥാനങ്ങളിലെയും എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞുകിടക്കുകയാണ് ഇപ്പോള്‍. നിലവില്‍ കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് എടിഎമ്മുകളിലേറെയും കാലിയായത്. അതുപോലെ ഡല്‍ഹിയിലെ എടിഎമ്മുകളിലും പണമില്ലെന്ന് ജനങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ എടിഎമ്മുകളിലെത്തിയ ജനത്തിന് പണമില്ലാത്തതിനെതുടര്‍ന്ന് നിരാശരായി മടങ്ങേണ്ടിവുന്നു. വാരണാസിയിലും ഇതുതന്നെയാണ് അവസ്ഥ. അതേസമയം രാജ്യത്ത് നോട്ട് ക്ഷാമം നിലവിലില്ലെന്നും അടിയന്തിരമായി എടിഎമ്മുകളില്‍ പണമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനകാര്യസഹമന്ത്രി എസ്പി ശുക്ല വ്യക്തമാക്കി.
അതുപോലെ പ്രശ്‌നം പഠിക്കാന്‍ ഉന്നതതല സമിതി രൂപവല്‍ക്കരിക്കുമെന്നും കുടുതല്‍ പണമുള്ളയിടത്തുന്നിന്ന് നോട്ടുകള്‍ എത്തിക്കാന്‍ നടപടിയുടെക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, വിപണിയില്‍നിന്ന് 2000 രൂപയുടെ നോട്ടുകള്‍ അപ്രത്യക്ഷമായതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചു. നോട്ട് അസാധുവാക്കുന്നതിന് മുമ്പ് 15 ലക്ഷം കോടി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ അതിനുശേഷം 16.5 ലക്ഷം കോടിയായി നോട്ടുകളുടെ പ്രചാരമെന്നും അദ്ധേഹം പറയുന്നു.എന്നാല്‍ കേരളത്തിൽ ഇതുവരെയും ഇത്തരത്തിലുള്ള പരാതികൾ വന്നിട്ടില്ല.