ട്രെയിനുകള്‍ മുഖാമുഖം ; കൊല്ലം ചെങ്കോട്ട പാതയില്‍ ഒഴിവായത് വന്‍ദുരന്തം

അടുത്തിടെ ഉത്ഘാടനം നടന്ന പുതിയ പാതയായ കൊല്ലം ചെങ്കോട്ട റെയില്‍പാതയിലാണ് വന്‍ദുരന്തം ഒഴിവായത്. കൊല്ലം പത്തനാപുരം ആവണീശ്വരം സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചറും കൊല്ലം താംബരം എക്‌സ്പ്രസ്സും നേര്‍ക്കുനേര്‍ വരികയായിരുന്നു. ആവണീശ്വരം സ്റ്റേഷനില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകള്‍ ഉള്ളപ്പോഴാണ് മൂന്നാമത്തെ ട്രെയിന്‍ എത്തിയത്.

ട്രെയിനിലെ യാത്രക്കാര്‍ അപായച്ചങ്ങല വലിച്ചതിനാല്‍ ട്രെയിന്‍ നില്‍ത്തുകയും അപകടം ഒഴിവാകുകയും ചെയ്തു. ചെറിയ സിഗ്നല്‍ തകരാര്‍ മൂലമാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.