വേള്‍ഡ് മലയാളീ ഫെഡറേഷന്‍ ഹെയ്തിയുടെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷിച്ചു
പി.പി. ചെറിയാന്‍
വേള്‍ഡ് മലയാളീ ഫെഡറേഷന്‍ ഹെയ്തിയുടെ ആഭിമുഖ്യത്തില്‍ കരീബിയന്‍ ദ്വീപ് ആയ ഹെയ്തി യില്‍ ഏപ്രില്‍ 15 ന് വളരെ വിപുലമായി വിഷു ആഘോഷിച്ചു. ഉച്ചക്ക് 2 മണിക്ക് വിഭവ സമൃദ്ധമായ സദ്യയോട് കൂടെ പരിപാടി ആരംഭിച്ചു. പ്രസിഡന്റ് സജീവ് സര്‍ അധ്യക്ഷം വഹിച്ചു. വടം വലി, മ്യൂസിക് ചെയര്‍, സുന്ദരിക്കു പൊട്ട് തൊടല്‍ മുതലായ ഒട്ടനവധി കലാപരിപാടി വിഷു ആഘോഷത്തിന് നിറപ്പകി ട്ടേകി. പരിപാടിക് CISF ഫോഴ്‌സ് കമാണ്ടര്‍മാരായ തുഷാര്‍, ധനഞ്ജയ് ശുക്‌ള, ആസാം റൈഫിള്‍സ് ഫോഴ്‌സ് കമാണ്ടര്‍ ഹരിദാസ് ദോഗ്ര, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് പത്താനിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെയ്തി യില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരുപരിപാടി നടത്തുന്നത്. ഇതിനെ വേള്‍ഡ് മലയാളീ ഫെഡറേഷനെ പത്താനിയാ പ്രത്യേകം അഭിനന്ദിച്ചു. കലാപരിപാടിയില്‍ വിജയച്ചവര്‍കുള്ള സമ്മാനദാനം വാല്‍ഡോര്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ നിര്‍വഹിച്ചു. വിഭവസമൃദമായ സദ്യ ഉണ്ടാക്കിയ ലേഡീസ് വിങ്ങിനെ പ്രതേകം അഭിനന്ദിക്കേണ്ടതാകുന്നു. ഓരോ മെമ്പര്മാരുടെയും കൂട്ടായ പ്രവര്‍ത്തനം പരിപാടി വന്‍ വിജയമാക്കി തീര്‍ത്തു. ജനറല്‍ സെക്രട്ടറി ജിതിന്‍ ന്റെ നന്ദി പ്രകാശനത്തോടെ രത്രി 7. 30ന് പരിപാടി അവാസനിച്ചു.