സൗത്ത് കാരലൈനാ ജയിലില്‍ കലാപത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്കു പരുക്ക്

പി.പി.ചെറിയാന്‍

സൗത്ത് കാരലൈന: സൗത്ത് കാരലൈനായിലെ കൊടുംക്രിമിനലുകളെ പാര്‍പ്പിച്ചിരിക്കുന്ന ഏറ്റവും സുരക്ഷിതത്വമുള്ള ജയില്‍ ഞായറാഴ്ച വൈകിട്ട് 7.30 നുശേഷം നടന്ന കലാപത്തില്‍ ഏഴു ജയില്‍ പുള്ളികള്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഏപ്രില്‍ 16 തിങ്കളാഴ്ച ലി കൗണ്ടി കൊറോണര്‍ ലാറി ലോഗന്‍ പറഞ്ഞു. ജയിലധികൃതരില്‍ ആര്‍ക്കും പരുക്കില്ല.

കയ്യില്‍ കിട്ടിയ കത്തികളുമായാണ് പ്രതികള്‍ പരസ്പരം ഏറ്റുമുട്ടിയത്.1993 മുതല്‍ തുറന്ന ഈ ജയിലില്‍ 1,500 പ്രതികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. 25 വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ കലാപമാണിത്.

ഗുണ്ടാ സംഘാംഗങ്ങള്‍ തമ്മിലുള്ള പകയാണ് കലാപത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തി.കലാപം അമര്‍ച്ച ചെയ്യുന്നതില്‍ പങ്കെടുത്ത എല്ലാവരും സുരക്ഷിതരാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചു ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.