ആര്യയുടെ റിയാലിറ്റി ഷോ തട്ടിപ്പ് ; തന്നെ ചതിച്ച കാമുകിക്ക് വേണ്ടിയുള്ള മറുപടി എന്ന് ആരാധകര്‍

പ്രേമവും വിവാഹവാഗ്ദാനവും തേയ്പ്പും എല്ലാം ഇക്കാലത്ത് സര്‍വ്വസാധാരണമായ ഒന്നായി മാറിക്കഴിഞ്ഞു. ഒരു തെയ്പ്പ് എങ്കിലും കിട്ടാത്ത ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇക്കാലത്ത് കുറവായിരിക്കും.മറ്റുള്ളവരെ തേയ്ക്കാത്തവരും ഇക്കാലത്ത് കുറവല്ല. സ്വകാര്യ വിഷയങ്ങള്‍ ആയതുകൊണ്ട് ഇതൊന്നും നാട്ടുകാര്‍ അറിയുന്നില്ല എന്ന് മാത്രം. എന്നാല്‍ ലോകം അറിഞ്ഞു ഒരുഗ്രന്‍ തെയ്പ്പ് ഇപ്പോള്‍ നടന്നു. ടിവിയിലൂടെ റിയാലിറ്റി ഷോ എന്ന പേരിലാണ് ഈ അത്യുഗ്രന്‍ തെയ്പ്പ് പരിപാടി നടന്നത്. ഒറ്റയടിക്ക് 16 പെണ്‍കുട്ടികളെയാണ് ആണൊരുത്തന്‍ തെയ്ച്ചത്. അതും ഒരു മലയാളി. പേര് ആര്യ. മലയാളി ആണെങ്കിലും തമിഴ് സിനിമയിലെ മിന്നും താരമാണ് ആര്യ. വയസുകുറെ ആയിട്ടും കല്യാണം ഒന്നും ആകാത്തത് കൊണ്ടാകും വ്യത്യസ്തമായ രീതിയില്‍ ഒരു ഷോ നടത്തി തന്റെ വധുവിനെ കണ്ടെത്താം എന്ന് ആര്യ കരുതിയത്. എങ്ക വീട്ടുമാപ്പിളൈ’ എന്ന പേരിലാണ് പരിപാടി നടന്നത്. 16 പേരാണ് മത്സരിക്കാന്‍ ഉണ്ടായിരുന്നത്. ആര്യയുടെ വധു ആകുന്നതിനായി മത്സരത്തില്‍ പങ്കെടുത്ത 16 പേരില്‍ 13 പേരും പുറത്ത് പോയിരുന്നു. അവശേഷിക്കുന്ന മൂന്നു പേരുമായി ഗ്രാന്‍ഡ് ഫിനാലെയും നടത്തി.എന്നാല്‍ വിവാഹവേളയില്‍ എന്നാല്‍ താന്‍ ആരെയും വിവാഹം കഴിക്കുന്നില്ലെന്നായിരുന്നു ആര്യയുടെ തീരുമാനം.

അവസാന റൌണ്ടില്‍ എത്തിയ ഒരാളെ വിവാഹം കഴിച്ചാല്‍ മറ്റ് രണ്ട് പേരെയും അവരുടെ കുടുംബത്തിനെയും വേദനിപ്പിക്കേണ്ടി വരും. എല്ലാവരും വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് വന്നിരിക്കുന്നത്. അതിനാല്‍ ഒരാളെ സ്വന്തമാക്കി മറ്റ് രണ്ട് പേരെ ഒഴിവാക്കാന്‍ തനിക്ക് കഴിയില്ലെന്നുമായിരുന്നു ആര്യ വ്യക്തമാക്കിയത്. തുടക്കത്തില്‍ ഇത് വളരെ എളുപ്പമാണ് എന്നുകരുതിയാണ് ഷോയ്ക്ക് വന്നത്. എന്നാല്‍ ഒരാളെ തെരഞ്ഞെടുത്ത് മറ്റുള്ളവരെ വേദനിപ്പിക്കാനാകില്ല. മൂന്ന് പേരെയും ഞാന്‍ ഒരുപോലെ സ്നേഹിക്കുന്നുവന്നെ് മൂന്നുപേര്‍ക്കും അറിയാം. ഭാവിയില്‍ ഇവരിലൊരാളെ ഞാന്‍ വിവാഹം കഴിച്ചുവെന്നുംവരാം. ഇവിടെവച്ചത് സാധിക്കില്ല”, ആര്യ പറഞ്ഞു. അതേസമയം ഏവരും ഏറെ പ്രതീക്ഷിച്ച ഒരു മത്സരാര്‍ത്ഥിയായ അബര്‍മതി എന്ന പെണ്‍കുട്ടി നേരത്തെ തന്നെ പുറത്തായിരുന്നു. എന്നാല്‍ ഫൈനല്‍ കാണുവാന്‍ അവളും അവിടെ എത്തിയിരുന്നു. ആര്യയുടെ തീരുമാനം അറിഞ്ഞ അബര്‍മതി ‘നീ എന്താണ് ഇങ്ങനെ ചെയ്യുന്നത്. നിനക്ക് കല്യാണം കഴിക്കണമെന്ന് ആഗ്രഹമില്ലേ? ജീവിതകാലം മുഴുവന്‍ ബ്രഹ്മാചര്യ ആയിരിക്കാനാണോ നിങ്ങളുടെ തീരുമാനം. എന്നെ എലിമിനേറ്റ് ചെയ്തപ്പോള്‍ നിനക്ക് ഇതുപോലെ ഒന്നും തോന്നിയിരുന്നില്ലേ.. ഞാന്‍ നിന്നെ സ്നേഹിക്കുന്നു.. വേണമെങ്കില്‍ അവസാനം വരെയും നിനക്ക് വേണ്ടി ഞാന്‍ കാത്തിരിക്കാമെന്നും പറഞ്ഞിരുന്നു. അബര്‍നദിയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്.

എന്നാല്‍ ആര്യ സിനിമാ താരം ആര്യ ആകുന്നതിന് മുന്‍പ് ഉണ്ടായിരുന്ന ഒരു പ്രണയബന്ധത്തിന്റെ ബാക്കിയുടെ പ്രതികാരമാണ് ലോകം അറിയെ ചെയ്തത് എന്ന് ആരാധകര്‍ പറയുന്നു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ ജംഷാദ് ആണ് ചെന്നയില്‍ എത്തി ആര്യയായി മാറിയത്. ജംഷാദ് സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഒരു വണ്‍ സൈഡ് ലവ്. എന്നാല്‍ വര്‍ഷങ്ങളോളം പിറകെ നടന്നിട്ടും ആ പെണ്‍കുട്ടി ആര്യയുടെ ഇഷ്ടം തിരിച്ചറിഞ്ഞില്ല. അവസാനം ഒരു ദിവസം അവള്‍ വേറെ കല്യാണം കഴിഞ്ഞു പോവുകയും ചെയ്തു. നിരാശനായ ആര്യ കേരളത്തിലെ ജീവിതം അവസാനിപ്പിച്ച് ചെന്നൈക്ക് വണ്ടി കയറുകയായിരുന്നു. തുടര്‍ന്നുള്ളത് ചരിത്രം. തന്നെ വേണ്ടാ എന്ന് പറഞ്ഞിട്ട് പോയവള്‍ക്കുള്ള മധുര പ്രതികാരമാണ് ആര്യ ലോകത്തിനെ അറിയിച്ചു നടത്തിയത് എന്ന് ഒരു സംസാരം ഉയരുന്നുണ്ട്. ചാനലിലൂടെയാകുമ്പോള്‍ ആ പെണ്‍കുട്ടിയും എല്ലാം കാണുന്നുണ്ടാകും എന്ന് ആര്യക്ക് ഉറപ്പാണ്.

അവസാനം അവള്‍ തന്നെ വേണ്ടാ എന്ന് പറഞ്ഞത് പോലെ തനിക്ക് വേണ്ടി ലോകത്തിനു മുന്‍പില്‍ അണിഞ്ഞൊരുങ്ങി എത്തിയ പെണ്‍കുട്ടികളെയെല്ലാം ആര്യ വേണ്ടാന്നു വെയ്ക്കുകയായിരുന്നു. ഈ കഥയില്‍ എത്രമാത്രം സത്യം ഉണ്ടാകും എന്നറിയില്ല. എന്നിരുന്നാലും ആഗ്രഹിച്ചു എത്തിയ എല്ലാവരെയും പ്രേക്ഷകരെയും ശശിയാക്കുന്ന സമീപനമാണ് ആര്യകാണിച്ചത് എന്ന് വ്യക്തം. മൂന്ന് പേരെയും വേദനിപ്പിക്കാതിരിക്കാനാണ് താങ്ങള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. അങ്ങനെയാണെങ്കില്‍ പ്രേക്ഷകരായ ഞങ്ങളും വഞ്ചിക്കപ്പെട്ടു. പരിപാടിയില്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരുണ്ടായിരുന്നു. അതില്‍ ആര്യയ്ക്ക് നല്ലൊരു വധുവിനെ കിട്ടണമെന്നുണ്ടായിരുന്നു. മുന്‍പ് പതിമൂന്ന് പെണ്‍കുട്ടികള്‍ പുറത്ത് പോയപ്പോള്‍ നിങ്ങള്‍ക്ക് ഈ വേദന തോന്നിയിരുന്നില്ലേ എന്നായിരുന്നു പ്രേക്ഷക ആര്യയോട് ചോദിച്ചത്. ഇതേ അഭിപ്രായം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരും പറയുന്നത്. ആര്യ നല്ലൊരു തേപ്പുകാരനായിരുന്നെന്നും.. ഇതുപോലെ പറ്റിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തരത്തില്‍ പ്രചരണങ്ങള്‍ നടക്കുകയാണ്.