കുവൈറ്റിലെ ഇന്‍ഡ്യന്‍ എന്‍ജീനിയേഴ്‌സിന്റെ വിസ പുതുക്കുന്നതിലുള്ള തടസ്സം നീക്കാന്‍ കേന്ദ്ര വിദേശകാര്യ വകുപ്പു മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെ നടപടി

ലോക കേരള സഭാ അംഗവും ഓ എന്‍ സി പി കുവൈറ്റിന്റെ പ്രസിഡണ്ടുമായ ശ്രീ ബാബു ഫ്രാന്‍സീസ് അയച്ചു കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ മാനവശേഷി വികസന പാര്‍ലമെന്ററി കമ്മിറ്റിയില്‍ അംഗം കൂടിയ ശ്രീ എന്‍ .കെ പ്രേമചന്ദ്രന്‍ എം പി, കേന്ദ്ര വിദേശകാര്യമന്ത്രി യ്ക്ക് നിവേദനം നല്‍കുകയും തുടര്‍ന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രശ്‌ന പരിഹാരത്തിന് വിവേക പൂര്‍ണ്ണമായ പരിഹാരമുണ്ടാകുമെന്നും ആവശ്യമായ നടപടി സ്വീകരിച്ചു വരികയാണെന്നും ‘ബഹു വിദേശകാര്യ മന്ത്രി ശ്രീ മതി സുഷമ സ്വരാജ് രേഖ മൂലം അറിയിച്ചു.

ആയിരക്കണക്കിന് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ നേരിട്ട് ബാധിക്കുന്ന വിഷയം ബഹു. വിദേശകാര്യമന്ത്രിയെ അറിയിച്ച ബഹു. ശ്രീ എന്‍ .കെ പ്രേമചന്ദ്രന്‍ എം പി ക്കും, മറ്റു എം പിമാര്‍ക്കും നടപടികള്‍ ആരംഭിച്ച ബഹു. കേന്ദ്രമന്ത്രിക്കും കുവൈറ്റിലെ പ്രവാസി സമൂഹത്തിന്റെ പിന്തുണ അറിയിക്കുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ONCP Kuwait
00965 97579814
00965 97863054