വാരാപ്പുഴ കസ്റ്റഡിമരണം ; മൂന്ന് പോലീസുകാര്‍ അറസ്റ്റില്‍
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ശ്രീജിത്തിലെ വരാപ്പുഴയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. റൂറല്‍ ടൈഗര്‍ ഫോഴ്സില്‍ (ആര്‍.ടി.എഫ്) പ്പെട്ട പോലീസ് ഉദ്യോഗസ്ഥരാണ് ഇവര്‍. ഇവരെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അനുമതി നല്‍കിയിരുന്നു. അതേസമയം മരിച്ച ശ്രീജിത്തിനെ പൊലീസ് ആളുമാറി പ്രതിചേര്‍ത്തതാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിവിധ സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതുപോലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും വരാപ്പുഴ സിഐയ്ക്കും എസ്ഐയ്ക്കും ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ശ്രീജിത്തിനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തിയതാണെന്ന സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നു. ശ്രീജിത്തിന്റെ രണ്ട് തുടകളിലും ഗുരുതരമായ വിധത്തില്‍ ക്ഷതമേറ്റത് പൊലീസുകാര്‍ ക്രൂരമായി രീതിയില്‍ ഉരുട്ടല്‍ നടത്തിയതിനെ തുടര്‍ന്നാണെന്നാണ് പൊസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ശ്രീജിത്തിന് നേര്‍ക്ക് പൊലീസ് മൂന്നാംമുറ പ്രയോഗിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിവരങ്ങളുണ്ടായിരുന്നു. ലോക്കപ്പില്‍ ശ്രീജിത്തിനെ ക്രൂരമായ രീതിയില്‍ ഉരുട്ടി മര്‍ദ്ദിച്ചെന്ന സൂചനയാണ് തുടകളിലെ ഗുരുതര പരുക്കുകള്‍ സൂചിപ്പിക്കുന്നത്. ലാത്തിപോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഉരുട്ടല്‍ നടത്തിയതിനെ തുര്‍ന്നാണ് ഇരുതുടകളിലും സമാനമായ രീതിയിലുള്ള ക്ഷതങ്ങളുണ്ടായതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ വിലയിരുത്തിയിരുന്നു.