ഇന്ത്യയില്‍ കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങളില്‍ 500 ശതമാനം വര്‍ധന
ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് ആണ് ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യൂ (CRY) എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തില്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ 500 ശതമാനം വര്‍ധിച്ചതായാണ് പഠനം പറയുന്നത്. 2006 ല്‍ കുട്ടികള്‍ക്കുനേരെ രാജ്യത്ത് നടന്ന ലൈംഗിക അതിക്രമങ്ങള്‍ 18,967 ആയിരുന്നുവെങ്കില്‍ 2016 ല്‍ അത് 106,958 ആയി വര്‍ധിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നിവയാണ് കുട്ടികള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത സംസ്ഥാനങ്ങള്‍. ഇതില്‍ ഉത്തര്‍ പ്രദേശാണ് ഒന്നാം സ്ഥാനത്ത്.
2015 നും 16 നുമിടെ രാജ്യത്തെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ 14 ശതമാനം വര്‍ധിച്ചുവെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. ഓരോ 15 മിനിട്ടിലും രാജ്യത്ത് ഏതെങ്കിലും കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടക്കുന്നുവെന്നും പഠനങ്ങളില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത കുട്ടികള്‍ക്ക് എതിരായ അതിക്രമ കേസുകളില്‍ മൂന്നിലൊന്നും ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പറയുന്നു.