ആശുപത്രിയില്‍ നിന്നും ഇറങ്ങിപോയ ഗര്‍ഭിണിയെ കണ്ടെത്തി
തിരുവനന്തപുരം എസ്എടിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി. വര്‍ക്കല മടവൂര്‍ സ്വദേശിയായ ഷംനയെ കരുനാഗപ്പള്ളിയിലെ ടാക്സി ജീവനക്കാരാണ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച്ച രാവിലെയാണ് ഇവരെ കാണാതായത്. പ്രസവത്തിനായി ആശുപത്രിയിലെത്തിച്ച ഷംനയെ പരിശോധനകള്‍ക്കായി പോയ ശേഷം കാണാതാവുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതി ആശുപത്രിയില്‍ നിന്നും ഇറങ്ങി പോയതായി വിവരം ലഭിച്ചത്. ഭര്‍ത്താവ് അന്‍ഷാദിനും കുടുംബത്തിനുമൊപ്പം ആശുപത്രിയിലെത്തിയ ശേഷമായിരുന്നു അപ്രത്യക്ഷമാകല്‍. ഉടനെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് യുവതിയുടെ മൊബൈല്‍ സിഗ്‌നല്‍ വച്ച് പരിശോധിച്ചുവരികയായിരുന്നു.
പരിശോധനയ്ക്ക് വേണ്ടി ലേബര്‍ റൂമിലേക്ക് പോയ ശേഷമാണ് ഷംനയെ കാണാതായത്. ഷംനയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് ക്രൈം മെമ്മോ പുറപ്പെടുവിച്ചിരുന്നു. മൊബൈല്‍ സിഗ്‌നല്‍ കോട്ടയത്തും എറണകുളത്തും കണ്ടിരുന്നു. പിന്നീട് തമിഴ്നാട്ടിലെ വെല്ലൂരിലും കണ്ടതോടെ യുവതി തമിഴ്നാട്ടിലേക്ക് പോയോ എന്ന സംശയം ഉയര്‍ന്നിരുന്നു. തിരച്ചില്‍ വ്യാപിച്ചിരിക്കെ ഒരു തവണ യുവതി ഭര്‍തൃസഹോദരിയെ ഫോണില്‍ ബന്ധപ്പെട്ട് തനിക്ക് കുഴപ്പമില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വച്ച് ഓഫ് ആയി. അതിനിടെ മൊബൈല്‍ സിഗ്‌നല്‍ വീണ്ടും കേരളത്തില്‍ പോലീസ് കണ്ടെത്തി. അതിന് പിന്നാലെയാണ് കരുനാഗപള്ളിയില്‍ യുവതിയെ കണ്ടുവെന്ന് വിവരം ലഭിച്ചത്. യുവതിയോട് വിശദ വിവരങ്ങള്‍ ചോദിച്ചറിയാനുള്ള ഒരുക്കത്തിലാണ് പോലീസ്.