ഇന്ത്യയില്‍ ഡീസല്‍ വിലയില്‍ പുതിയ റെക്കോഡ്

രാജ്യത്തെ ഡീസല്‍വില എക്കാലത്തെയും ഉയരത്തില്‍. പെട്രോള്‍ വിലയില്‍ ഒരു പൈസയും ഡീസല്‍ വിലയില്‍ നാലുപൈസയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08രൂപയായി. കൊല്‍ക്കത്തയില്‍ പെട്രോളിന് 76.78 രൂപയും മുംബൈയില്‍ 81.93 രൂപയുമാണ് വില. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 74 ഡോളറിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കുമ്പോഴും രാജ്യത്തെ നികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.

അതുപോലെ അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിരുന്ന സമയവും ഇന്ത്യയില്‍ ദിനംപ്രതി വില വര്‍ധിക്കുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ വില പ്രകാരം ഡല്‍ഹിയില്‍ 65.31 രൂപയാണ് ഡീസലിന്റെ വില. കൊല്‍ക്കത്തയില്‍ 68.01 രൂപയും മുംബൈയില്‍ 69.54ഉം ചെന്നൈയില്‍ 68.9 രൂപയുമാണ് വില.