കാമുകിയെ സമ്മതിപ്പിക്കാന്‍ 6.47 ലക്ഷംരൂപ മോഷ്ടിച്ചു ; അവള്‍ നോ പറഞ്ഞപ്പോള്‍ അഞ്ചുലക്ഷം കത്തിച്ചു ; അവസാനം ജയിലിലുമായി
തനിക്ക് പ്രണയമുള്ള യുവതിയെ സമ്മതിപ്പിക്കാന്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് 6.47 ലക്ഷംരൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. ജിതേന്ദ്ര ഗോയല്‍ 22കാരനാണ് പിടിയിലായത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിതേന്ദ്ര ഗോയല്‍. സ്ഥാപനത്തിലെ ലോക്കറില്‍നിന്ന് 6.47 രൂപ മോഷ്ടിച്ചുവെന്നാണ് ഗോയലിനെതിരെ പരാതി ഉയര്‍ന്നത്. പരാതി കിട്ടി 24 മണിക്കൂറിനകം യുവാവിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു. ചോദ്യംചെയ്യലിനിടെയാണ് ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് വന്‍തുക മോഷ്ടിച്ചതെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.
എന്നാല്‍ കഷ്ടപ്പെട്ട് പണം മോഷ്ട്ടിച്ചു എത്തി എങ്കിലും യുവതി ഇയാളോട് നോ പറഞ്ഞു പോവുകയായിരുന്നു. ഇതോടെ അഞ്ചുലക്ഷം രൂപ ഇയാള്‍ കത്തിക്കുകയായിരുന്നു. കത്തിക്കരിഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവശേഷിച്ച തുകയും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞു. പണം കത്തിച്ചശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.