ഇന്‍ഡോറില്‍ എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി
ഇന്‍ഡോറില്‍ അമ്മയ്ക്കരികില്‍ കിടന്നുറങ്ങുകയായിരുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അമ്മയ്ക്കും അച്ഛനും ഒപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് പ്രതി എടുത്തുകൊണ്ടുപോയി 50 മീറ്റര്‍ അപ്പുറത്തുള്ള കടയുടെ ബേസ്‌മെന്റില്‍ വെച്ച് പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. പ്രതിയുടെ ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. 21 കാരനായ സുനില്‍ ബീല്‍ എന്നയാളാണ് സംഭവത്തിലെ പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മാതാപിതാക്കള്‍ ബലൂണ്‍ വില്‍പനക്കാരാണ്. ഇലര്‍ രാജ്വാഡ കോട്ടയ്ക്ക് സമീപമുള്ള തെരുവിലെ കടത്തിണ്ണയിലാണ് കിടന്നുറങ്ങാറുള്ളത്.വ്യാപാരസ്ഥാപനത്തിന്റെ ബേസ്‌മെന്റില്‍ നിന്നാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ തലയിലും മുറിവേറ്റിട്ടുണ്ട്.
പെണ്‍കുട്ടിയെ തോളിലെടുത്ത് പോകുന്നത് സിസിടിവിയില്‍ പതിഞ്ഞതാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ജമ്മു കാശ്മീരിലെ കത്വ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ യുപിയില്‍ പതിനൊന്നും ചണ്ഡീഗഡില്‍ പത്തും സൂറത്തില്‍ പതിനാറ് വയസ്സുള്ള കുട്ടികള്‍ ക്രൂരപീഡനത്തിന് ഇരയായി. കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗീകാതിക്രമങ്ങളില്‍ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കുഞ്ഞുശരീരം മുഴുവനും മുറിവുകളായിരുന്നുവെന്ന് പൊലീസുകാര്‍ പറയുന്നു. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും തലയിലും മാരകമായ മുറിവുകളേറ്റിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് ഇന്‍ഡോര്‍ ഡിജിപി അറിയിച്ചു. അതേസമയം രാത്രി സ്ഥലത്ത് പൊലീസ് പട്രോളിംഗ് ഉണ്ടായിരുന്നിട്ടും ഇവരുടെ മുന്‍പിലൂടെ സൈക്കിളില്‍ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്ത പ്രതി സംശയിക്കപ്പെടാതിരുന്നതാണ് ക്രൂരമായി കൊലപാതകത്തിന് കാരണമായത്.