ഇന്ത്യാക്കാരന്ഡാ… കുവൈറ്റില്‍ മദ്യലഹരിയില്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റില്‍ കയറി ഇന്ത്യക്കാരന് (വീഡിയോ)
വാറ്റടിച്ചു ഫിറ്റ് ആയപ്പോള്‍ അയാള്‍ക്ക് പിന്നെ രാജ്യം ഏതാണ് എന്നൊന്നും ഓര്‍മ്മ വന്നില്ല. വലിഞ്ഞുകയറി മുന്നില്‍ കണ്ട ട്രാഫിക് സിഗ്നല്‍ പോസ്റ്റില്‍. പോലീസ് ഒന്നും വിഷയമേയല്ലെന്ന മട്ടിലായിരുന്നു കക്ഷിയുടെ പ്രതികരണം. ഒടുവില്‍ പ്രതിയെ പണിപ്പെട്ട് താഴെയിറക്കി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. കുവൈറ്റ് സിറ്റിയിലെ മിര്‍ഗാബില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.കയറാന്‍ ഗ്രിപ്പ് കിട്ടാത്തവിധമുള്ള മിനുമിനുത്ത പോസ്റ്റിന് മുകളില്‍ ഈ ഇന്ത്യക്കാരന് എങ്ങനെ കയറിയെന്നാണ് അറബികളുടെ ചോദ്യം. അതിനുള്ള ‘സാധനം’ എവിടെക്കിട്ടും ഒന്ന് പറഞ്ഞുതരാമോ എന്നൊക്കെയാണ് ഗ്രൂപ്പുകളില്‍ അറബികളുടെ കമന്റ്. സംഭവം കണ്ടവര്‍ അതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത്രമാത്രം സാഹസം കാണിക്കണമെങ്കില്‍ ഇന്ത്യക്കാരന് മലയാളി കൂടി ആയിരുന്നിരിക്കണം എന്നും കമന്റുകള്‍ വരുന്നുണ്ട്.