കത്വ പീഡനം ; പ്രതികളെ കുടുക്കി ഡി എന്‍ എ തെളിവുകള്‍

കത്വ പീഡനക്കേസില്‍ തങ്ങള്‍ നിരപരാധികളാണ് എന്ന പ്രതികളുടെ വാദത്തിനു മറുപടിയായി ശാസ്ത്രീയ പരിശോധനാ ഫലം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ക്ഷേത്രത്തിനകത്തുനിന്നും ലഭിച്ച തെളിവുകള്‍ ഡി.എന്‍.എ പരിശോധനയില്‍ യോജിക്കുന്നതായി കണ്ടെത്തി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും പീഡനം നടന്ന ക്ഷേത്രത്തിനകത്തു നിന്നും പോലീസ് ശേഖരിച്ച 14 സാമ്പിളുകളാണ് ഡല്‍ഹിയിലെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചത്.

സ്വകാര്യഭാഗങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകള്‍, ആന്തരികാവയവങ്ങള്‍, ധരിച്ച ഉടുപ്പ്, രക്തം കലര്‍ന്ന മണ്ണ്, പീഡനം നടന്ന സ്ഥലത്തെ മണ്ണ് എന്നിവയും പ്രതികളുടെ രക്‌സാമ്പിളുകളും ഡിഎന്‍എ പരിശോധനയില്‍ യോജിച്ചതായി കണ്ടെത്തി. പരിശോധനാഫലം ജമ്മുകശ്മീര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. കേസില്‍ ഇപ്പോള്‍ പ്രതികള്‍ കുറ്റം നിഷേധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രീയതെളിവുകള്‍ നിര്‍ണ്ണായകമാകും.