പോക്സോ കേസുകളില്‍ വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയേക്കും
ന്യൂഡല്‍ഹി: കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താന്‍ കേന്ദസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇന്ന് ഇറക്കിയേക്കുമെന്നാണ് കരുതുന്നത്.
12 വയസില്‍ താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പോക്സോ നിയമത്തില്‍ ഭേതഗതി വേണമെന്ന ആവശ്യമാണ് കേന്ദ്രം സുപ്രീകോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.