അശ്ലീല സിനിമകള്‍ക്ക് അടിമയായ യുവാവ് സ്വന്തം അമ്മയെ ബലാല്‍സംഗം ചെയ്തു
അശ്ലീല സിനിമകള്‍ക്ക് അടിമയായ യുവാവ് സ്വന്തം അമ്മയെ ബലാല്‍സംഗം ചെയ്തു. ഗുജറാത്ത് പലന്‍പുരിലെ പഠാന്‍ പട്ടണത്തില്‍ വ്യാഴാഴാഴ്ച്ചയാണ് സംഭവം. 46കാരിയായ അമ്മയ്ക്കാണ് സ്വന്തം മകനില്‍ നിന്നും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. വീടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെ വായ്‌പൊത്തിയാണ് മകന്‍ ബലാത്സംഗം ചെയ്തത്. വെള്ളം കുടിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ മുറിയില്‍ എത്തിയത്. രാത്രി ഒരുമണിക്ക് മുറിയിലെത്തിയ ഇയാള്‍ അമ്മയെ വായ മൂടിക്കെട്ടി അക്രമിക്കുകയായിരുന്നു.സ്ത്രീ ബഹളം വെച്ചെങ്കിലും വീട്ടില്‍ സ്ഥിരമായി കലഹങ്ങള്‍ ഉണ്ടാവുന്നതിനാല്‍ അയല്‍വാസികള്‍ അത് കാര്യമാക്കിയില്ല.
അമ്മയുടേയും 20കാരിയായ സഹോദരിയുടെയും മുന്നില്‍ വെച്ച് വരെ അശ്ലീല വീഡിയോകള്‍ യുവാവ് കാണുമായിരുന്നു. സംഭവം നടക്കുന്ന അന്ന് രാത്രിയും യുവാവ് മൊബൈലില്‍ പോണ്‍ സിനിമകള്‍ കണ്ടിരുന്നു. സംഭവത്തിന് ശേഷം വലിയ മാനസികാഘാതം നേരിട്ടതിനാല്‍ ആദ്യം സംഭവം പുറം ലോകമറിഞ്ഞിരുന്നില്ല. പിന്നീട് ഭര്‍ത്താവിനോട് പറയുകയും ഭര്‍ത്താവ് മൂത്ത മകനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കാന്‍ ഈ അമ്മ തയ്യാറാവുന്നത്. പല തവണ തന്നോട് മകന്‍ ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.