ബെഡ്റൂമില്‍ ഫെങ്ങ്‌ഷൂയി പരീക്ഷിക്കു ; ദാമ്പത്യജീവിതം സുഖകരമാക്കാം

ചൈനീസ് വസ്തുശാസ്ത്രമായ ഫെങ്ങ്ഷൂയിയെ പറ്റി പലരും കേട്ടിരിക്കും. വീടിന്റെ വാസ്തു സംബന്ധിച്ചുള്ള ചൈനീസ് ശാസ്ത്രമാണ് ഫെങ്ങ്ഷൂയി. നമ്മുടെ നാട്ടിലും പരക്കെ ഉപയോഗത്തിലുള്ള ഒന്നാണ് ഫെങ്ങ്ഷൂയി. ഭവനങ്ങളില്‍ പോസിറ്റീവ് ഊര്‍ജം നിറയ്ക്കുന്ന ഒന്നാണ് ഫെങ്ങ്ഷൂയി. വീടിന്റെ ദോഷം വീട്ടുകാരുടെ സുരക്ഷ എല്ലാം ഫെങ്ങ്ഷൂയിയിലൂടെ സാധ്യമാകും എന്നാണു വിശ്വാസം. എന്നാല്‍ വീടിനു മാത്രമല്ല ദാമ്പത്യ ജീവിതവിജയത്തിനും ഫെങ്ങ്ഷൂയി ഉത്തമം എന്നാണു പറയപ്പെടുന്നത്. ചെറിയ സൗന്ദര്യപിണക്കങ്ങളില്‍ തുടങ്ങി വലിയ വലിയ കലഹങ്ങളിലേക്ക് വരെ ചിലപ്പോള്‍ ദാമ്പത്യബന്ധം ചെന്നെത്താറുണ്ട്. ചിലര്‍ അതൊക്കെ നിസ്സാരമായി പരിഹരിക്കുമ്പോള്‍ മറ്റു ചിലര്‍ അതിനെ ഊതിവീര്‍പ്പിച്ചു വഷളാക്കുന്നു. ഇതാണ് പലപ്പോഴും വിവാഹമോചനങ്ങളില്‍ ചെന്നെത്തുക. ഇത്തരം കലഹങ്ങള്‍ തുടക്കത്തിലെ ഇല്ലായ്മ ചെയ്യാന്‍ ഫെങ്ങ്ഷൂയിക്ക് കഴിയും. ധനം ആകര്‍ഷിക്കാനാണ് ഫെങ്ങ്ഷൂയി ഉപയോഗിക്കുന്നത് എന്ന് ഒരു ധാരണയുണ്ട്. എന്നാല്‍ ധനം മാത്രമല്ല സ്‌നേഹവും .ഊഷ്മളതയും കൊണ്ട് വരാനും ഫെങ്ങ്ഷൂയിനു കഴിയും.

ദാമ്പത്യ ജീവിതത്തില്‍ ദമ്പതികള്‍ ഉപയോഗിക്കുന്ന കിടപ്പു മുറിക്ക് ഏറെ പ്രാധാന്യമുണ്ട്. വൃത്തിയുള്ള ഒരു മുറിയില്‍ വിടരുന്ന ബന്ധങ്ങള്‍ക്കും വൃത്തിയും അടുക്കും ചിട്ടയും ഉണ്ടാകും. അതുകൊണ്ട് കിടപ്പറ സദാവൃത്തിയുള്ളതു ആയിരിക്കാന്‍ ശ്രദ്ധിക്കണം. കിടക്കവിരികള്‍ അടിക്കടി മാറ്റി വൃത്തിയും വെടിപ്പുമുള്ളത് ഉപയോഗിക്കുക, കര്‍ട്ടനുകള്‍ മനോഹരമാക്കുക, മാറാലകള്‍ നീക്കുക. ഇത് മുറിയില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കും. ഇത് നിങ്ങളുടെ ബന്ധത്തിലും പ്രതിഫലിക്കും തീര്‍ച്ച . അതുപോലെ കീറിയ മെത്ത, കാലൊടിഞ്ഞ കട്ടില്‍, മേശ എന്നിവ ഒന്നും കിടപ്പറയില്‍ ഇടരുത്. നല്ല വായൂ സഞ്ചാരം ഉള്ള മുറിയാകണം നിങ്ങളുടെ ബെഡ് റൂം എന്ന് ഉറപ്പു വരുത്തുക. കിടക്ക മാത്രമല്ല ദമ്പതികളുടെ കിടപ്പും ഫെങ്ങ്ഷൂവില്‍ പ്രധാനം. ഒരിക്കലും വാതിലിനു നേര്‍ക്ക് കാലുകള്‍ വരുന്ന പോലെ കിടക്കരുത്. ഒപ്പം കണ്ണാടിയെ അഭിമുഖീകരിക്കുന്ന രീതിയിലും കിടക്കരുത് എന്ന് ഫെങ്ങ്ഷൂയി നിഷ്‌കര്‍ഷിക്കുന്നു. സ്റ്റോറെജ് സൗകര്യമുള്ള കിടക്ക ആണെങ്കില്‍ അത് ഒഴിചിടുന്നത് തന്നെ നല്ലത്. അതുപോലെ പണം ഉണ്ട് എന്ന് കരുതി അമിതവലിപ്പമുള്ള കിടക്ക ഉപയോഗിക്കാതിരിക്കുക. വലിയ കിടക്ക സൂചിപ്പിക്കുന്നത് ദമ്പതികള്‍ക്ക് ഇടയിലെ അകലം ആണ് എന്ന് ഓര്‍ക്കുക.

അതുപോലെ ഭംഗി കൂട്ടുവാന്‍ എന്ന പേരില്‍ കിടപ്പറയില്‍ ജലത്തിന്റെ സാന്നിധ്യം ഉദാഹരണത്തിന് ഫിഷ് ടാങ്ക്, അല്ലെങ്കില്‍ ഫൗണ്ടന്‍ എന്നിവ പാടില്ല. ഇത് ഊര്‍ജ്ജം ഒഴുകി പോകുന്നതിനെ സൂചിപ്പിക്കും. അതുപോലെയാണ് ചില ചിത്രങ്ങളുടെ സാന്നിധ്യവും. സങ്കടകരമായ ചിത്രങ്ങള്‍ക്ക് ഒരിക്കലും നിങ്ങളുടെ കിടപ്പറയില്‍ സ്ഥാനം നല്‍കരുത്. സന്തോഷം നല്‍കുന്ന കാഴ്ചകള്‍ മാത്രമാകണം കിടപ്പറയില്‍ ഉണ്ടാകേണ്ടത്. പ്രണയം, സന്തോഷം, സമാധാനം എന്നിവ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ബെഡ് റൂമില്‍ വെക്കുക. കിടപ്പറയുടെ നിറത്തെ കുറിച്ചു ഫെങ്ങ്ഷൂയി പറയുന്നുണ്ട് . ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറങ്ങള്‍ ആണ് കിടപ്പറയില്‍ പ്രണയം നിറയ്ക്കാന്‍ ഏറ്റവും ഉചിതം , അതുപോലെ അലങ്കാരപൂചെടികള്‍ കിടപ്പറയില്‍ വെയ്ക്കുന്നതും റോമാന്‍സ് ജനിപ്പിക്കാന്‍ സഹായിക്കും. ഇനി യഥാര്‍ഥ ചെടികള്‍ ആണ് വെയ്ക്കാന്‍ ഇഷ്ടമെങ്കില്‍ അവയില്‍ നിന്നും ഉണങ്ങിയ ഇലകളും മറ്റും യഥാസമയം നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം . എന്നാല്‍ ഇടുങ്ങിയ മുറിയാണ് നിങ്ങളുടെ ബെഡ് റൂം എങ്കില്‍ ഒരിക്കലും അവിടെ ചെടികള്‍ വേണ്ട. നല്ല വലിപ്പം ഉള്ള മുറിയാണെങ്കില്‍ ചെടികള്‍ വെയ്ക്കാം. പക്ഷെ ഒരിക്കലും കട്ടിലിനു അരികില്‍ ചെടിചെട്ടികള്‍ക്ക് സ്ഥാനം നല്‍കരുത്. അത് പോലെ ടിവി , ലാപ്‌ടോപ് , വൈഫി എന്നിവ കിടപ്പറയില്‍ വേണ്ട. ഇതൊക്കെ നിങ്ങളില്‍ സ്ട്രെസ് നിറയ്ക്കുന്നതാണ് എന്ന കാര്യം മറക്കണ്ട. ഇത് ബന്ധങ്ങളിലും പ്രതിഫലിക്കും.