നടുറോഡില്‍ അടിവസ്ത്രം കാണാന്‍ മോഡലിന്റെ വസ്ത്രം ഉയര്‍ത്തി നോക്കാന്‍ ശ്രമം

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് അവസാനം ഇല്ലാത്ത നാടായി ഇന്ത്യ മാറുന്നു. പൊതു നിരത്തില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ അടിക്കടി പുറത്തു വരുന്ന വാര്‍ത്തകള്‍. റോഡിലൂടെ ഇരുചക്രവാഹനത്തില്‍ പോകുന്ന സമയം അടിവസ്ത്രം കാണാന്‍ മോഡലിന്റെ വസ്ത്രം ഉയര്‍ത്തി നോക്കാന്‍ ശ്രമം. ഇന്‍ഡോര്‍ സ്വദേശിയായ ആകര്‍ഷി ശര്‍മയാണ് അപരിചിതരായ രണ്ടുപേരില്‍നിന്ന് തനിക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. നഗരത്തില്‍കൂടി സ്‌കൂട്ടറില്‍ പോകുമ്പോള്‍ രണ്ടുപേര്‍ തന്നെ ആക്രമിക്കുകയായിരുന്നെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ആക്ടീവയില്‍ ഇരിക്കുകയായിരുന്ന എന്റെ വസ്ത്രം അവര്‍ ഉര്‍ത്തി. ‘അടിയില്‍ എന്താണുള്ളതെന്ന് കാണട്ടെ’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇത്. അവരെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഞാൻ മറിഞ്ഞു വീണു’- അപകടത്തില്‍ സംഭവിച്ച പരിക്കിന്റെ ചിത്രങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു. എന്നാല്‍ പൊതുനിരത്തില്‍ ഇത്രയൊക്കെ ഉണ്ടായിട്ടും ഒരാള്‍ പോലും സഹായിക്കാനോ അല്ലെങ്കില്‍ അക്രമികളെ തടയാനോ വന്നില്ല എന്നും അവര്‍ പറയുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതിനിടയില്‍ അക്രമികളുടെ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ പോലും സാധിച്ചില്ല. സ്ഥലത്ത് സിസിടിവി കാമറകളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.