വോയിസ് വിയന്ന ഈസ്റ്റര്‍-വിഷു ആഘോഷിച്ചു

വിയന്ന: വിയന്നയിലെ മലയാളി സംഘടന വോയിസ് വിയന്ന ഈസ്റ്റര്‍ – വിഷു ആഘോഷം സംയുക്തമായി ആഘോഷിച്ചു.

പ്രസിഡന്റ് ലീല വാഴലാനിക്കല്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഹൈമ മണ്ണാറപ്രായില്‍ നന്ദി രേഖപ്പെടുത്തി. ട്രെഷറര്‍ നാന്‍സി കോര, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി മിനു ഈയത്തുകളത്തില്‍, സ്റ്റാന്‍ലി പതിപ്പിള്ളില്‍, സാജു പടിക്കകുടി, ജോളി തുരുത്തുമ്മേല്‍, ബോബന്‍ തോമസ്, ജിന്‍സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ചടങ്ങിന് മറ്റു കൂട്ടി. അംഗങ്ങള്‍ ഉണ്ടാക്കി കൊണ്ട് വന്ന വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം പരിപാടികള്‍ അവസാനിച്ചു.