ബാച്ച് ചാവക്കാട് ജനറല്‍ ബോഡിയും കുടുംബ സംഗമവും
അബുദാബി: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ അബുദാബി നിവാസികളുടെ പ്രവാസി ക്കൂട്ടായ്മ ‘ബാച്ച് ചാവക്കാട്’ ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും നടന്നു. പ്രസിഡണ്ട് ഷബീര്‍ മാളി യേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെ വിലയി രുത്തി ജനറല്‍ സെക്രട്ടറി ജലീല്‍ കാര്യാടത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എച്ച്. താഹിര്‍ ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു.
പ്രസിഡണ്ട്: ബഷീര്‍ കുറുപ്പത്ത്, ജനറല്‍ സെക്രട്ടറി: അബ്ദുല്‍ സമദ് കാര്യാടത്ത്, ട്രഷറര്‍: രാജേഷ് മണത്തല.
വൈസ് പ്രസിഡണ്ടുമാര്‍: എ. കെ. ബാബു രാജ്, കെ. പി. സക്കരിയ്യ. ജോയിന്റ് സെക്രട്ടറിമാര്‍ : സുധീര്‍ കൃഷ്ണന്‍കുട്ടി, ഷബീബ് താമരയൂര്‍. ജീവ കാരുണ്യ വിഭാഗം: ടി. എം. മൊയ്തീന്‍ ഷാ. ഈവന്റ് കോഡി നേഷന്‍: നൗഷാദ് ചാവക്കാട്, ഷാഹുല്‍ പാലയൂര്‍ എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികള്‍. മുഹമ്മദലി വൈലത്തൂര്‍, ദയാനന്ദന്‍, സി. എം. അബ്ദുല്‍ കരീം, സിദ്ധീഖ് ചേറ്റുവ, എസ്. എ. റഹി മാന്‍ എന്നിവര്‍ സംസാരിച്ചു. സുബൈര്‍ തളിപ്പറമ്പ നേതൃത്വം നല്‍കിയ ഗാനമേളയും വിഷു സദ്യയും ബാച്ച് കുടുംബ സംഗമത്തിന് മാറ്റു കൂട്ടി. വിവിധ പരിപാടി കളില്‍ പങ്കെടുത്ത കുട്ടി കള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിവരങ്ങള്‍ക്ക്: 050 682 67 46.
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി