ശംഖുമുഖം തീരം കടലെടുത്തു ; തീരത്ത് സന്ദര്‍ശനവിലക്ക്

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഉണ്ടായ ഏറ്റവും വലിയ കടല്‍ക്ഷോഭത്തിന് സാക്ഷിയാവുകയാണ് കേരളതീരങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ ശംഖുമുഖം തീരം മുഴുവന്‍ കടെലെടുത്ത സ്ഥിതിയാണ് ഇപ്പോള്‍. ഇതെതുടര്‍ന്ന്‍ ശംഖുമുഖം കടപ്പുറത്ത് 48 മണിക്കൂര്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.

തീരക്കടലില്‍ തിരമാലകള്‍ അഞ്ചുമുതല്‍ ഏഴടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.