പെട്രോള്‍ വില ഉയര്‍ന്നുതന്നെ ; കേരളത്തിലെ വില 78.57
പെട്രോള്‍ വില വര്‍ധനവ് തുടര്‍കഥ. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്. ആഗോള വിപണിയില്‍ വില വര്‍ധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും വിലവര്‍ധനവിന് ഇടയാക്കുന്നതെന്നാണ് പെട്രോളിയം മന്ത്രാലയം നിരത്തുന്ന ന്യായം. ഒരു മാസത്തിനിടെ പെട്രോളിന് 2.46 രൂപയും ഡീസലിന് 3.27 രൂപയുമാണ് കൂടിയത്. ഏപ്രില്‍ ഒന്നിന് ഡിസലിന് 70.08 ഉം പെട്രോളിന് 77.67 രൂപയുമാണ് ഉണ്ടായിരുന്നത്. അടിക്കടി വില കൂടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത് എങ്കിലും ഇതുവരെ വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതാണ് സത്യം. ഡീസലിന് ചരിത്രത്തില്‍ ഇല്ലാത്ത വിലയാണ് നിലവില്‍.