ശ്രീജിത്ത് മരിക്കാന്‍ കാരണം എസ് ഐ ദീപക് ; വെളിപ്പെടുത്തലുമായി സുഹൃത്തുക്കള്‍
വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ഏറ്റവും ക്രൂരമായി മര്‍ദിച്ചത് എസ്ഐ ദീപക് എന്ന് സുഹൃത്തുക്കള്‍. അയല്‍വീട് ആക്രമിച്ചുവെന്ന കേസില്‍ ശ്രീജിത്തിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളാണ് എസ്ഐക്കെതിരേയും പൊലീസിനെതിരേയും രംഗത്തുവന്നത്. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ, ആലുവ റൂറല്‍ എസ്പിയുടെ ആര്‍ടിഎഫ് സ്‌ക്വാഡിലെ മൂന്ന് പൊലീസുകാരും ശ്രീജിത്തിനെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് വരാപ്പുഴ സ്റ്റേഷനില്‍ വച്ച് എസ്ഐയുടെ നേതൃത്വത്തിലും ക്രൂരമായ മര്‍ദ്ദനമാണുണ്ടായത്. വയറുവേദയെ തുടര്‍ന്ന് നിലത്ത് വീണുകിടന്ന ശ്രീജിത്തിനെ അപ്പോഴും എസ്ഐ ദീപക് മര്‍ദ്ദിച്ചെന്നും തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി വാഹനത്തില്‍ വച്ചും ശ്രീജിത്തിന് മര്‍ദ്ദനമേറ്റതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. എസ്ഐ ദീപക് പോലീസ് സ്റ്റേഷനിലെത്തിലെത്തിയപ്പോള്‍ തന്നെ ലോക്കപ്പിലുണ്ടായിരുന്ന തങ്ങളെ മര്‍ദ്ദിച്ചു.
വയറുവേദനയെടുത്ത് കരഞ്ഞിട്ടും ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസുകാര്‍ തയ്യാറായില്ല. വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ ശനിയാഴ്ച്ച രാത്രിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ആരാണ് കൊണ്ടുപോയതെന്ന് തങ്ങള്‍ക്കറിയില്ലെന്നും അത് കണ്ടുപിടിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അറസ്റ്റിലായവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അയല്‍വഴക്കുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയ കേസില്‍ പൊലീസ് പിടികൂടിയ വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം സ്വദേശി ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒന്‍പതാം തിയതിയാണ് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതിനെതുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് വ്യക്തമാക്കുന്ന ആശുപത്രിയിലെ റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു.