മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം : മലയാള സിനിമയിലെ സൂപ്പര്‍ മെഗാതാരങ്ങള്‍ക്ക് നേരെ ആരോപണങ്ങളുമായി മന്ത്രി ജി സുധാകരന്‍. മലയാള സിനിമയിലെ താരപ്രമുഖന്മാര്‍ക്ക് അല്‍പ്പത്തരമാണെന്നും അവര്‍ മഹാനായ ചാര്‍ളി ചാപ്ലീന്റെ ജീവിതം പഠിക്കണമെന്നും മന്ത്രി പറയുന്നു. അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദിക്കുകയോ സ്ത്രീകളെ തട്ടിക്കൊണ്ട് പോകുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കോടികള്‍ വാങ്ങി സകല പരസ്യങ്ങള്‍ക്കും നിന്നു കൊടുക്കുന്നവരാണ് മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും. പുതിയ തലമുറയെ വഴിതെറ്റിക്കുന്നത് സിനിമയിലെ തെറ്റായ പ്രവണതയാണ് എന്നും അദ്ധേഹം കുറ്റപ്പെടുത്തി. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടികള്‍ക്കായി ആരംഭിച്ച ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച സമയമാണ് മന്ത്രി താരങ്ങള്‍ക്ക് നേരെ ആഞ്ഞടിച്ചത്.