വേലൂര്‍ ഒരുമ കുവൈറ്റ് 14-മത് വാര്‍ഷികം ആഘോഷിച്ചു

തൃശൂര്‍ ജില്ലയിലെ വേലൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ ‘വേലൂര്‍ ഒരുമ യുടെ’ 14- മത് വാര്‍ഷിക പരിപാടികള്‍ മംഗഫ്, ബ്ലോക്ക്-4ല്‍ ഉള്ള കാപ്‌സി ഹാളില്‍ വെച്ചു ഏപ്രില്‍ 20 തിയ്യതി വെള്ളിയാഴ്ച വൈകീട്ട് നടന്നു.

സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടന സെക്രട്ടറി ശ്രീ ജോഫ്രി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കിയ സൗജന്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. അംഗങ്ങളും കുട്ടികളും പങ്കെടുത്ത കലാപരിപാടികള്‍ അവതരിപ്പിക്കുകയും, അവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംഘടനയുടെ സ്ഥാപക പ്രസിഡണ്ടു കൂടിയായ ലോകകേരള സഭാംഗം ശ്രീ ബാബു ഫ്രാന്‍സീസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജോ: സെക്രട്ടറി ശ്രീ ടോമി വി.പി., ഓര്‍ഗനൈസര്‍ ശ്രീ പിയൂസ് സി.പി. എന്നിവര്‍ ആശംസകളും , ട്രഷറര്‍ ശ്രീ ശുഭ കെ സുബ്രന്‍ നന്ദിയും പറഞ്ഞു.

ശുഭ കെ സുബ്രന്‍