കണ്ണൂര്‍ ജയിലില്‍ മദ്യം സുലഭം ; തടവുകാര്‍ക്ക് പുറത്തുനിന്നും മദ്യം പറന്നു എത്തുന്നു (വീഡിയോ)
കേരളത്തിലെ പ്രമുഖ ജയിലുകളില്‍ ഒന്നായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് തടവുകാര്‍ക്ക് മദ്യം ലഭിക്കുന്നു എന്ന വാര്‍ത്ത വന്നിരിക്കുന്നത്. ജയിലിനകത്തേക്ക് മതിലിന് മുകളിലൂടെ മദ്യം എറിഞ്ഞ് കൊടുക്കുന്ന ദൃശ്യം മാതൃഭൂമി ന്യൂസാണ് ഇപ്പോള്‍ പുറത്തു വിട്ടത്. കൊടും കുറ്റവാളികളേയും രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളേയും പാര്‍പ്പിച്ചിരിക്കുന്ന സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഇതിന് തെളിവായിട്ടുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്.
ജയിലിനകത്തേക്ക് രണ്ടു പേര്‍ മദ്യക്കുപ്പി വലിച്ചെറിയുന്നതാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങള്‍ ലഭിച്ച ശേഷം നടത്തിയ അന്വേഷണത്തില്‍ മദ്യത്തിന് പുറമെ മയക്കുമരുന്നും മൊബൈല്‍ ഫോണും ഇത്തരത്തില്‍ തടവുകാര്‍ക്ക് യഥേഷ്ടം ലഭിക്കുന്നുണ്ടെന്നാണ് ബോധ്യമായത്. മൊബൈല്‍ ഫോണിലൂടെ തടവുകാരുമായി ബന്ധപ്പെട്ടതിന് ശേഷമാണ് മദ്യം എറിഞ്ഞു കൊടുക്കുന്നത്. രാഷ്ട്രീയ ആക്രമങ്ങളില്‍ പ്രതികളായിട്ടുള്ള 200 പേരുള്‍പ്പടെ 1100 ഓളം തടവുകാരുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എന്നാല്‍ സന്ദര്‍ശകരെ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ പ്രത്യേക സംവിധാനമൊന്നും നിലവിലില്ല. സുരക്ഷയ്ക്ക് വേണ്ടി സ്ഥാപിച്ച ക്യാമറകളില്‍ പലതും കണ്ണടചിട്ട് നാളുകളായി.
വീഡിയോ കടപ്പാട് : മാതൃഭൂമി ന്യൂസ്