മോഹന്‍ലാല്‍ തുട കാണിച്ചപ്പോള്‍ കൈയ്യടിച്ചവര്‍ സുരാജിന്‍റെ തുടകണ്ടപ്പോള്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കി
റിമാ കലിങ്കലും സുരാജ് വെഞ്ഞാറമൂടും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രമാണ് ആഭാസം. നാളെ റിലീസ് ചെയ്യേണ്ട ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടി വെച്ചു എന്നാണു ഇപ്പോള്‍ ലഭിക്കുന്ന വിവരം. സെന്‍സര്‍ ബോര്‍ഡ് ആണ് പടത്തിന്റെ റിലീസ് തടഞ്ഞിരിക്കുന്നത്. നേരത്തെ സിനിമയ്‌ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് എടുത്ത നടപടി അണിയറപ്രവര്‍ത്തകരെയും അതുപോലെ സിനിമ പ്രേമികളേയും അത്ഭുതപ്പെടുത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ഏപ്രില്‍ 27 ന് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സെന്‍സര്‍ ബോര്‍ഡ് തന്നെയാണ് വില്ലന്‍ ആയിരിക്കുന്നത്. ആഭാസത്തിന്റെ റിലീസ് വൈകാന്‍ കാരണം സെന്‍സര്‍ ബോര്‍ഡാണെന്നും ബോര്‍ഡ് സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് അനാവശ്യ ഇടപെടല്‍ നടത്തുന്നുണ്ടെന്നും റിമ പറഞ്ഞു. ന്യൂസ് 18 ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നടിച്ചത്.
എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെയാണ് റിമ യുടെ പ്രതികരണം. ചിത്രത്തില്‍ സുരാജ് വെഞ്ഞാറന്‍മൂട് തുട കാണിച്ചതു കൊണ്ട് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അതു പോലെ പുലിമുരുകനില്‍ മോഹന്‍ലാല്‍ തുട കാണിച്ചതിന് കുഴപ്പമില്ലേ? തന്റെ സിനിമയില്‍ ഇല്ലാത്ത ഒരു സുഹൃത്താണ് ഇക്കാര്യം ചോദിച്ചതെന്നും റിമ പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍ മാത്രമാണ് താന്‍ ഇതിനെ പറ്റി ചിന്തിക്കുന്നതെന്നും റിമ പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ ഒരു കലാരൂപത്തിലൂടെ വിമര്‍ശിക്കാന്‍ ഒരു പൗരന് അവകാശമില്ലേ? നമ്മള്‍ ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. അഭിപ്രായം തുറന്നു പറയാനുള്ള അവകാശം നമുക്കെല്ലാവര്‍ക്കുമുണ്ട്. അതു പോലെ ഈ സിനിമയിലൂടെ ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്ന ആ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്നതെന്നും റിമ പറഞ്ഞു. സെന്‍സറിംഗുമായി ബന്ധപ്പെട്ട് നിരവധി വിവാദത്തില്‍ അഭാസം കുടുങ്ങിയിരുന്നു.
ആഭാസം ഒരു ആന്റി എസ്റ്റാബ്ലിഷ്മെന്റ് ചിത്രമാണെന്നും ചിത്രത്തിലെ ചില ഭാഗങ്ങളിലെ സംഭാഷണങ്ങളില്‍ ബീപ്പ് ശബ്ദം നല്‍കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സെക്‌സും വയലന്‍സുമില്ലാത്ത ചിത്രത്തിന് എന്തുകൊണ്ട് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നു ചോദിച്ച അണിയറപ്രവര്‍ത്തകര്‍ പിന്നീട് നിയമ പേരാട്ടം നടത്തിയിരുന്നു. അതിനു ശേഷമാണ് ചിത്രം വിഷു റിലീസായി തിയേറ്ററുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചത് . പിന്നീട് ആ തീയതി മാറ്റി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 27 ന് പോസ്‌പോണ്ടി ചെയ്തിരുന്നു. അതും മാറ്റി. ചിത്രം മെയ് 4 തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്. അതേസമയം തുട കാണിച്ചുവെന്ന് ആരോപിച്ച് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ നിയമ നടപടികള്‍ക്കൊടുവില്‍ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.