കാസ്റ്റിംഗ് കൌചിനെപറ്റി കരയുന്ന നടിമാര്‍ക്ക് നല്ല മറുപടിയുമായി ഷക്കീല (വീഡിയോ)

സിനിമ മേഖലയില്‍ ഇപ്പോള്‍ നടിമാര്‍ സ്ഥിരമായി ഉന്നയിക്കുന്ന ഒരു ആരോപണമാണ് താന്‍ കാസ്റ്റിംഗ് കൌചിന്‍റെ ഇരയാണ് അല്ലെങ്കില്‍ അണിയറപ്രവര്‍ത്തകര്‍ തങ്ങളെ അതിനു നിര്‍ബന്ധിച്ചു എന്നൊക്കെ. ഇത്തരം ആരോപണങ്ങളുമായി രംഗത്ത് വരുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടുതലാണ്. എന്നാല്‍ ഇതൊക്കെ വെറും പബ്ലിസിറ്റിക്ക് വേണ്ടി പടച്ചുവിടുന്നതാണ് എന്നാണു നടി ഷക്കീല പറയുന്നത്. ഒരുകാലത്ത് മലയാള സിനിമ അടക്കി വാണിരുന്ന നടി ഒരു തമിഴ് ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. താന്‍ സിനിമയില്‍ വന്നിട്ട് ഇത്രയുംകാലമായിട്ടും തന്നോട് ആരും ഇത്തരം ആവശ്യവുമായി സമീപിച്ചിട്ടില്ല എന്നാണ് ഷക്കീല പറയുന്നത്. താന്‍ എന്നല്ല തനിക്ക് അറിയാവുന്ന തന്റെ കാലത്ത് മുന്‍നിരനടിമരായി വിലസിയിരുന്ന നായികമാര്‍ പോലും ഇത്തരത്തില്‍ ഒരു ആക്ഷേപം ഇതുവരെ ഉന്നയിച്ചിട്ടില്ല എന്നും താരം പറയുന്നു.

ഇപ്പോള്‍ ഇങ്ങനെയുള്ള ആരോപണങ്ങള്‍ അടിക്കടി ഉണ്ടാകുന്നത് നടിമാര്‍ തങ്ങള്‍ക്ക് പെട്ടന്ന് പ്രശസ്തി ലഭിക്കുവാനാണ്‌ ഉപയോഗിക്കുന്നത് എന്ന് നടി പറയുന്നു. കോടികള്‍ പ്രതിഫലം വാങ്ങുന്ന നടിമാര്‍ പോലും ആരോപണം ഉന്നയിക്കുന്നു. നിങ്ങള്‍ നേരിട്ടാണോ സിനിമാക്കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും പി ആര്‍ ഓ പോലുള്ള ആരും നിങ്ങള്‍ക്കില്ലേ എന്നും ഷക്കീല ചോദിക്കുന്നു. അതുപോലെ താന്‍ മുഖ്യമന്ത്രി ആവുകയാണ് എങ്കില്‍ അതിനുള്ള അധികാരം തനിക്ക് ലഭിക്കുന്നു എങ്കില്‍ കൊച്ചുകുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്തു കൊല്ലുന്നവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന പോലുള്ള ശിക്ഷകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കും എന്നും ഷക്കീല പറയുന്നു. അതുപോലെ ആര്യയുടെ ഷോയെപ്പറ്റിയും താരം തന്റേതായ അഭിപ്രായം പങ്കുവെച്ചു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ സൂര്യ ആണ് എന്നും എന്നാല്‍ ജ്യോതിക സൂര്യയെ കല്യാണം കഴിച്ചു എന്നും ഷക്കീല പറയുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഷക്കീല. വ്യക്തി ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നുവെങ്കിലും പ്രൊഫഷണല്‍ ജീവിതത്തില്‍ താന്‍ സംതൃപ്തയാണെന്നായിരുന്നു താരം നേരത്തെ വ്യക്തമാക്കിയത്. സിനിമകളും അഭിനയവുമൊക്കെയായി രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു താരത്തിന്.