ഛത്തീസ്ഗഡില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റ്കള്‍ കൊല്ലപ്പെട്ടു
ചത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലിയില്‍ നടന്ന ഏറ്റമുട്ടലിലാണ് എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. തെലങ്കാന ചത്തീസ്ഗഢ് അതിര്‍ത്തിയിലെ പെന്റ ഗ്രാമത്തിനോടു ചേര്‍ന്ന വനമേഖലയിലാണ് സംഭവം. പ്രദേശത്തുനിന്ന് വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. തെലങ്കാന അതിര്‍ത്തിയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍ തെലങ്കാന പോലീസിന്റെ നക്‌സല്‍ വിരുദ്ധ സേനയും സുരക്ഷാസേനയും സംയുക്തമായാണ് ഇത്തരമൊരു നീക്കം നടത്തിയത്.
മേഖലയില്‍ കഴിഞ്ഞ ദിവസം 60 മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങിയിരുന്നു. 40 പുരുഷന്‍മാരും 20 സ്ത്രീകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അതേസമയം ഏറ്റുമുട്ടല്‍ നടന്ന കൃത്യമായ സമയത്തെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്.