സ്കൂളില്‍ പോകാന്‍ മടിക്കുന്ന കുട്ടികളെ കൊണ്ടുപോകുവാനുള്ള എളുപ്പവഴി ; വീഡിയോ കണ്ടു ഞെട്ടരുത്

ചൈന : ചൈനയിലാണ് സംഭവം. സ്‌കൂളില്‍ പോകാന്‍ മടികാണിക്കുന്ന മക്കളെ തല്ലിയും വഴക്കുപറഞ്ഞുമൊക്കെ മാതാപിതാക്കള്‍ സ്‌കൂളില്‍ വിടാറുണ്ട്. എന്നാല്‍ ഇവിടെ ഒരു അച്ഛന്‍ ഇതെല്ലാം കടത്തിവെട്ടുന്ന തരത്തിലാണ് ചിന്തിച്ചത്. സ്‌കൂളില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന തന്റെ മകളെ ഇയാള്‍ ബൈക്കിന് പിന്നില്‍ കെട്ടി വെച്ചാണ് സ്‌കൂളില്‍ കൊണ്ടു പോയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മകളെ ബൈക്കിന് പിന്നില്‍ മലര്‍ത്തിക്കിടത്തി കയറിട്ട് കെട്ടിയാണ് സ്‌കൂളിലേക്ക് കൊണ്ടു പോയത്.

കുട്ടി പുറകില്‍ കിടന്ന് കരയുന്നതും വീഡിയോയില്‍ കാണാം. സംഭവം വിവദമായതോടെ പേലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് കണ്ടെത്തിയ കുട്ടിയുടെ അച്ഛനെ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കി വിട്ടയച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളില്‍ പോകുന്ന വഴി കുട്ടി ബൈക്കില്‍ നിന്നും ഇറങ്ങി ഓടുക പതിവായിരുന്നു എന്ന് അച്ഛന്‍ പറയുന്നു. അവസാനം വേറൊരു വഴിയും ഇല്ലാതെയാണ് ഇത്തരത്തില്‍ ചെയ്യേണ്ടി വന്നത് എന്നും ഈ അച്ഛന്‍ പോലീസിനോട് പറഞ്ഞു.