ഷാര്‍ജയില്‍ മലയാളി വീട്ടമ്മയെ കൊന്നു വീടിനുള്ളില്‍ കുഴിച്ചിട്ടു ; കേരളത്തിലേയ്ക്ക് കടന്ന ഭര്‍ത്താവിനെ കുടുക്കാന്‍ ഇന്റര്‍പോള്‍ രംഗത്ത്
ഷാര്‍ജ : യുഎഇയില്‍ ഇന്ത്യാക്കാരിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറയില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട 36 കാരി മലയാളി തന്നെ. കൊലപാതകത്തിന് ശേഷം കേരളത്തിലേയ്ക്കു കടന്ന യുവതിയുടെ ഭര്‍ത്താവായ ഇസ്മായിലിനെ കണ്ടെത്താന്‍ ഷാര്‍ജാ പോലീസ് ഇന്റര്‍പോളിന്റെ സഹായം. വീണ്ടും വിവാഹം കഴിച്ചതിനെ ആദ്യ ഭാര്യ എതിര്‍ത്തതാണ് കൊലപാതകത്തിലേയ്ക്കു നയിച്ചത് എന്ന് പറയപ്പെടുന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മക്കളുമായി കേരളത്തിലേക്ക് കടക്കുകയായിരുന്നു. വീടിന്റെ മുന്‍വശത്ത് വീട് വാടകയ്ക്കു നല്‍കും എന്ന ബോര്‍ഡ് തൂക്കിയശേഷമാണ് ഇയാള്‍ നാടുവിട്ടത്. യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. ഒരു മാസം മുമ്പ് കുളിമുറിക്കുള്ളില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ മൃതദേഹം ബാത്ത്റുമില്‍ കുഴിച്ചട്ട ശേഷം വീടു വാടകയ്ക്ക് എന്നു ബോര്‍ഡ് തൂക്കി ഇയാള്‍ നാട്ടിലേയ്ക്കു മുങ്ങുകയായിരുന്നു. മൂന്നു പെണ്‍മക്കളാണ് ഒളിവിലുള്ള ഇസ്മായിലിന് ഉള്ളത്. ഇതില്‍ രണ്ടു കുട്ടികളുമായാണ് ഇയാള്‍ ഷാര്‍ജയില്‍ നിന്നു മുങ്ങിയത്. മറ്റൊരു കുട്ടി ഇപ്പോഴും ഷാജയില്‍ ഉണ്ട് എന്നാണു സൂചന.
ഇയാള്‍ കേരളത്തില്‍ ഉള്ളതായി പോലീസിനു വിവരം ലഭിച്ചു. എന്നാല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണു വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അഴുകിയ ശരീരം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നു മരണ കാരണം കണ്ടെത്താന്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 16 വര്‍ഷം ഭാര്യയുമൊത്തായിരുന്നു ഇസ്മയില്‍ താമസിച്ചത്. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ നാട്ടിലേയ്ക്കു പറഞ്ഞു വിട്ടു. തുടര്‍ന്ന ഇയാള്‍ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. രണ്ടു മാസം മുമ്പു മുത്ത മകളുടെ ബിരുദ ദാന ചടങ്ങിന് എത്തിയപ്പോഴാണു ഭര്‍ത്താവ് രണ്ടാമത് ഒരു വിവാഹം കഴിച്ച വിവരം ഇവര്‍ അറിയുന്നത്. ഇതോടെ നാട്ടിലേയ്ക്ക് മടങ്ങന്‍ ഇവര്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇയാള്‍ തന്റെ മക്കളെ ഇന്ത്യയിലേയ്ക്കു പറഞ്ഞു വിടകയായിരുന്നു. തൊട്ടുപുറകെ രണ്ടാം ഭാര്യയെയും കൂട്ടി നാട്ടില്‍ എത്തി. അമ്മ വീടുവിട്ടു പോയി എന്നു മക്കളെ ധരിപ്പിച്ചു. അമ്മയെ കാണാനില്ലെന്നു വ്യക്തമാക്കി മക്കളായിരുന്നു അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് സഹോദരന്‍ നാട്ടില്‍ നിന്ന് എത്തി യുവതിയെ കാണാനില്ല എന്നു പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തുന്നത്.